നാടൊന്നിച്ചു; വെട്ടിശ്ശേരി കുളം ക്ലീൻ
text_fieldsവൃത്തിഹീനമായി കിടന്ന വെട്ടിശ്ശേരിക്കുളം നന്നാക്കിയപ്പോൾ
ചാലക്കുടി: വാർഡംഗവും നാട്ടുകാരും നഗരസഭ ജീവനക്കാരും ഒത്തുചേർന്നപ്പോൾ ഏറെ നാളായി വൃത്തിഹീനമായി കിടന്ന വെട്ടിശ്ശേരി കുളം വൃത്തിയായി. ചാലക്കുടി നഗരസഭ 35ാം വാർഡിലെ വെട്ടിശ്ശേരി കുളം നഗരസഭയുടെ സ്വച്ഛ് സർവേക്ഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.
2015-2020 കാലഘട്ടത്തിൽ അന്നത്തെ നഗരസഭ അംഗം പി.എം. ശ്രീധരന്റെ നേതൃത്വത്തിലാണ് വാർഡിലെ ജനങ്ങളുടെ ആവശ്യപ്രകാരം കുളിക്കാനും മറ്റു സൗകര്യങ്ങൾക്ക് വേണ്ടിയും ലക്ഷക്കണക്കിന് രൂപ ചെലവാക്കി കുളം ഉപയോഗ്യമാക്കിയത്. പിന്നീട് മാലിന്യവും പായലും കാരണം നാട്ടുകാർ കുളം ഉപയോഗിക്കാതെയായി. ഇപ്പോൾ വാർഡ് കൗൺസിലറും നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡറുമായ ജിൽ ആന്റണിക്കൊപ്പം ഇ.കെ. ശശിധരൻ, റാഫി പട്ടത്ത്, ഓമന മോഹനൻ, ഹരീഷ് കൊടക്കാട്ടിൽ, ബിജു മേനോജരി, ജിഷ്ണു വേലായുധൻ എന്നിവർ കുളം നവീകരണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

