Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ള​ഞ്ഞു​കി​ട്ടി​യ...

ക​ള​ഞ്ഞു​കി​ട്ടി​യ ആ​ഭ​ര​ണം ഉ​ട​മ​ക്ക്​ കൈ​മാ​റി കു​ട്ടി​ക​ൾ

text_fields
bookmark_border
ക​ള​ഞ്ഞു​കി​ട്ടി​യ ആ​ഭ​ര​ണം ഉ​ട​മ​ക്ക്​ കൈ​മാ​റി കു​ട്ടി​ക​ൾ
cancel
camera_alt

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം നി​ര​ഞ്ജ​ൻ ഗാ​ർ​ഗി, മു​ഹ​മ്മ​ദ്

അ​ൻ​സി​ൻ, മു​ഹ​മ്മ​ദ് സ​ഹ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ട​മ ഷാ​ക്കി​റ​ക്ക് കൈ​മാ​റു​ന്നു

അ​ന്തി​ക്കാ​ട്: വ​ഴി​യ​രി​കി​ൽ​നി​ന്ന് കി​ട്ടി​യ ര​ണ്ട്​ പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി​ ന​ൽ​കി കു​ട്ടി​ക​ളു​ടെ മാ​തൃ​ക. അ​ന്തി​ക്കാ​ട് പു​ത്ത​ൻ​കോ​വി​ല​കം ക​ട​വ് സ്വ​ദേ​ശി​ക​ളും കൂ​ട്ടു​കാ​രു​മാ​യ കി​ഴ​ക്കി​നേ​യ​ത്ത് നി​ര​ഞ്ജ​ൻ ഗാ​ർ​ഗി (12), പു​തി​യ വീ​ട്ടി​ൽ അ​ബ്ബാ​സി​ന്റെ​യും ഷാ​ഹി​ന​യു​ടെ​യും മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് അ​ൻ​സി​ൻ (11), മു​ഹ​മ്മ​ദ്​ സ​ഹ​ൽ (എ​ട്ട്) എ​ന്നി​വ​രാ​ണ് വീ​ണു​കി​ട്ടി​യ പാ​ദ​സ​രം ഉ​ട​മ​ക്ക് കൈ​മാ​റി​യ​ത്.

അ​ന്തി​ക്കാ​ട് ശ്രീ​കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന ക​ല്ലി​പ​റ​മ്പി​ൽ ആ​ഷി​ക്കി​ന്‍റെ ഭാ​ര്യ ഷാ​ക്കി​റ​യു​ടെ പാ​ദ​സ​ര​മാ​ണ്​ ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ട്യൂ​ഷ​ന് പോ​കു​മ്പോ​ൾ​ അ​ൻ​സി​നാ​ണ് റോ​ഡ​രി​കി​ൽ ആ​ഭ​ര​ണം​ ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ൻ​സി​നും അ​നു​ജ​ൻ സ​ഹ​ലും നി​ര​ഞ്ജ​നും ചേ​ർ​ന്ന്​ ഉ​ട​മ​യെ തേ​ടി സ​മീ​പ​ത്തെ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി.

കു​ട്ടി​ക​ൾ ആ​ഷി​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ ഷാ​ക്കി​റ​ക്ക് പാ​ദ​സ​രം ന​ഷ്ട​പ്പെ​ട്ട​ത്​ മ​ന​സ്സി​ലാ​യ​ത്. വി​വ​ര​മ​റി​ഞ്ഞ്​ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും അ​ഭി​ന​ന്ദ​ന​വു​മാ​യി എ​ത്തി. അ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൂ​വ​രും ചേ​ർ​ന്ന് ഷാ​ക്കി​റ​ക്ക്​ പാ​ദ​സ​രം കൈ​മാ​റി. അ​ന്തി​ക്കാ​ട് ശ്രീ​കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര സ​മി​തി വൈ​സ് പ്ര​സി​ഡ​ന്റ് കെ. ​ഗോ​പാ​ല​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenThrissur Newsownerlost jewel
News Summary - The children hand over the lost jewel to the owner
Next Story