മുഖ്യമന്ത്രി തൃശൂർ ജില്ലയിൽ നാലിടത്ത് പ്രചാരണം നടത്തും; രാഹുൽ ഗാന്ധി 22ന് തൃശൂരിൽ
text_fieldsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ 15ന് ജില്ലയിലെത്തും. തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിന്റെ പ്രചാരണാർഥം 15ന് വൈകീട്ട് നാലിന് ഇരിങ്ങാലക്കുടയിലും അഞ്ചിന് തൃശൂരിലും ആറിന് ചാവക്കാട്ടും നടക്കുന്ന പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും.
16ന് രാവിലെ 10ന് വടക്കാഞ്ചേരിയിൽ സംഘടിപ്പിക്കുന്ന ആലത്തൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.
അന്ന് വൈകീട്ട് നാലിന് ആലത്തൂർ, അഞ്ചിന് നെന്മാറ എന്നിവിടങ്ങളിലും മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നുണ്ട്. കോൺഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി 22ന് രാവിലെ 10ന് തൃശൂരിൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി സംഘടിപ്പിക്കുന്ന റാലിയിൽ സംസാരിക്കും.

