മുഖ്യമന്ത്രി വീണ്ടും തൃശൂരിൽ
text_fieldsതൃശൂർ: മൂന്ന് ദിവസത്തെ ഇടവേളയിൽ മുഖ്യമന്ത്രി വീണ്ടും ജില്ലയിലെത്തി. മലപ്പുറത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് മുഖ്യമന്ത്രി തൃശൂരിലെത്തിയത്. രാമനിലയത്തിൽ വിശ്രമത്തിന് ശേഷം ഉച്ചയോടെ എറണാകുളത്തേക്ക് തിരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജില്ലയിലെത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിറ്റേന്ന്, അപ്രതീക്ഷിതമായി അതിരാവിലെ തന്നെ മുഖ്യമന്ത്രി പാർട്ടി ജില്ല ആസ്ഥാനത്തെത്തിയത് അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് വിലയിരുത്തലിന് എത്തിയതാണെന്നും മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും സി.പി.എം അറിയിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

