കപ്പേള കല്ലെറിഞ്ഞ് തകർത്ത നിലയില്‍
text_fieldsചാലക്കുടി: ചാലക്കുടിയിൽ കപ്പേള കല്ലെറിഞ്ഞ് തകർത്ത നിലയിൽ.
ചാലക്കുടി-ആനമല അന്തർ സംസ്ഥാന പാതയിൽ കൂടപ്പുഴ ജങ്ഷന് സമീപമുള്ള സെന്റ് ആന്റണീസ് കപ്പേളക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ചില്ലുകളും രൂപക്കൂടും തകര്‍ന്നു. കപ്പേളക്കുള്ളില്നിന്ന് കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി പൊലീസ് സ്ഥലപരിശോധന നടത്തി. മേഖലയിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കപ്പേള ആക്രമിച്ചവരെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ്-എം ചാലക്കുടി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പോളി ഡേവീസ്, ഡെന്നീസ് കെ. ആന്റണി, അഡ്വ. പി.ഐ. മാത്യു, കെ.ഒ. വർഗീസ്, ജിമ്മി പയ്യപ്പിള്ളി, മനോജ് ജോസഫ്, പോളി റാഫേൽ എന്നിവർ സംസാരിച്ചു.

