Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുറുക്കനെ പേടിച്ച് പൂച്ച തെങ്ങിലേക്ക്​ ഓടിക്കയറി, കുടുങ്ങിയത്​ രണ്ട്​ ദിവസം; ഒടുവിൽ രക്ഷകരായി അവരെത്തി

text_fields
bookmark_border
cat rescue
cancel
camera_alt

അഴീക്കോട് തെങ്ങിൽ കുടുങ്ങിയ പൂച്ചയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തുന്നു

അഴീക്കോട് (തൃശൂർ): തെങ്ങിൽ കയറി കുടുങ്ങിപ്പോയ പൂച്ചക്ക് അഗ്നിശമന സേന രക്ഷകരായി. അഴീക്കോട് മരപ്പാലത്തിന് പടിഞ്ഞാറ് പോണത്ത് അബ്​ദുസ്സലാമിന്‍റെ വീട്ടിലെ പെൺപൂച്ചയാണ് 40 അടി ഉയരമുള്ള തെങ്ങിൽ രണ്ട്​ ദിവസം കുടുങ്ങിയത്. കുഞ്ഞുങ്ങളുമായി വീടിന്​ പിന്നിലെ വിറകുപുരയിൽ കഴിഞ്ഞിരുന്ന പൂച്ച ശനിയാഴ്ച രാത്രി കുറുക്കനെ കണ്ട് പേടിച്ച് വീടിന് സമീപത്തെ തെങ്ങിൽ ഓടിക്കയറുകയായിരുന്നു.

പൂച്ചയുടെ കരച്ചിൽ കേട്ടതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തെങ്ങിന്‍റെ തലപ്പിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ മീൻ കാണിച്ചും മറ്റും വീട്ടുകാർ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. രാപ്പകലില്ലാതെ പൂച്ച കരച്ചിൽ തുടർന്നതോടെ വീട്ടുകാർക്കും ഭക്ഷണവും ഉറക്കവുമില്ലാതായി.

തെങ്ങുകയറ്റക്കാരോട് സഹായം അഭ്യർഥിച്ചെങ്കിലും പൂച്ച ആക്രമിച്ചേക്കുമെന്ന ഭയത്താൽ പിൻമാറി. ഇതോടെ ഇവരുടെ അയൽവാസി തിങ്കളാഴ്ച കൊടുങ്ങല്ലൂർ അഗ്നിശന സേനയുടെ സഹായം തേടുകയായിരുന്നു. അസിസ്റ്റന്‍റ് സ്​റ്റേഷൻ ഓഫിസർ കെ.എൻ. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ താഴെ വലവിരിച്ച ശേഷം ഇരുനില വീടിന് മുകളിൽ മുകളിൽ കയറി മുളത്തോട്ടി ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി.

ഇതിനിടെ പൂച്ച തനിയെ ഇറങ്ങാൻ ശ്രമിക്കുന്നത് കണ്ട് തോട്ടി ഉപയോഗിച്ച് തടഞ്ഞ് താഴേക്ക് ഇറക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർ പി.ബി. സുനി, ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർമാരായ ബിനുരാജ്, കെ.എസ്. അജിത്ത്, അമൽജിത്ത്, രമ്യത്ത്, ഫയർ ആൻഡ്​ റെസ്ക്യൂ ഓഫിസർ സി.പി. ബിജു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - the cat ran to the coconut tree and was trapped for two days
Next Story