Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാ​ർ...

കാ​ർ ബൈ​ക്കു​ക​ളി​ലി​ടി​ച്ച് ഹോ​ട്ട​ലി​ലേ​ക്ക് പാഞ്ഞു ക​യ​റി

text_fields
bookmark_border
കാ​ർ ബൈ​ക്കു​ക​ളി​ലി​ടി​ച്ച് ഹോ​ട്ട​ലി​ലേ​ക്ക് പാഞ്ഞു ക​യ​റി
cancel
camera_alt

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വെ​ട്ടി​ക്കാ​ട്ടി​രി​യി​ലു​ള്ള ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ​പ്പോ​ൾ

ചെ​റു​തു​രു​ത്തി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ട ര​ണ്ട് മോ​ട്ടോ​ർ ബൈ​ക്കു​ക​ളെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​രും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ന്ന​വ​രും ഓ​ടി​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ വെ​ട്ടി​ക്കാ​ട്ടി​രി​യാ​ണ് അ​പ​ക​ടം. ക​ഫേ മ​ഖാ​നി ഹോ​ട്ട​ലി​ലേ​ക്കാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ച്ചു ക​യ​റി​യ​ത്. ചേ​ർ​ത്ത​ല ഈ​രാ​റ്റു​പു​ഴ സ്വ​ദേ​ശി അ​ഡ്വ. ജാ​ക്സ​ൺ മാ​ത്യു ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​റ്റ​പ്പാ​ല​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ചാ​യ കു​ടി​ക്കാ​ൻ വേ​ണ്ടി ഹോ​ട്ട​ൽ ക​ണ്ട​പ്പോ​ൾ വ​ണ്ടി പെ​ട്ടെ​ന്ന് വേ​ഗ​ത കു​റ​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

കാ​ർ വേ​ഗ​ത കു​റ​ച്ച​തോ​ടെ പി​ന്നി​ൽ വ​ന്ന മി​നി വാ​ൻ കാ​റി​ന്റെ പി​ൻ​ഭാ​ഗ​ത്ത് ഇ​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ഹോ​ട്ട​ലി​ന്റെ മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു ബൈ​ക്കു​ക​ൾ ഇ​ടി​ച്ച് വീ​ഴ്ത്തി ഹോ​ട്ട​ലി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഹോ​ട്ട​ലി​ൽ നി​റ​യെ ആ​ളു​ക​ളു​ണ്ടാ​യി​രു​ന്നു. കാ​റി​ന്റെ വ​ര​വ് ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ഹോ​ട്ട​ലി​ന്റെ​യും കാ​റി​ന്റെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ജാ​ക്സ​ൺ മാ​ത്യു​വി​നും നി​സാ​ര പ​രി​ക്കേ​റ്റു. ചെ​റു​തു​രു​ത്തി പൊ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car hit bikesrushedhotel.
News Summary - The car hit the bikes and rushed to the hotel.
Next Story