Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബണ്ട് തുറന്നില്ല;...

ബണ്ട് തുറന്നില്ല; ജലക്ഷാമം രൂക്ഷം

text_fields
bookmark_border
water shortage
cancel
camera_alt

കി​ഴു​പ്പി​ള്ളി​ക്ക​ര വെ​ണ്ട​ര പാ​ട​ത്തെ കൊ​യ്ത്ത് ക​ഴി​ഞ്ഞി​ട്ടും ബ​ണ്ട് തു​റ​ക്കാ​ത്ത നി​ല​യി​ൽ

കി​ഴു​പ്പി​ള്ളി​ക്ക​ര: വെ​ണ്ട​ര പാ​ട​ത്തെ കൊ​യ്ത്ത് ക​ഴി​ഞ്ഞ് ഒ​ന്ന​ര മാ​സ​മാ​യി​ട്ടും ബ​ണ്ട് തു​റ​ക്കാ​ത്ത​തി​നാ​ൽ ​മേ​ഖ​ല​യി​ൽ ജ​ല​ക്ഷാ​മം രൂ​ക്ഷം. കൊ​യ്ത്ത് ക​ഴി​ഞ്ഞ​യു​ട​നെ എ​ല്ലാ വ​ർ​ഷ​വും ബ​ണ്ട് തു​റ​ന്നു​വി​ടാ​റു​ള്ള​താ​ണ്. ബ​ണ്ട് തു​റ​ന്നാ​ൽ ക​നാ​ലി​ലൂ​ടെ​യും പാ​ടം വ​ഴി​യും ഒ​ഴു​കു​ന്ന വെ​ള്ളം ക​രു​വാം​കു​ളം, ഓ​ട​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ന്നു​ചേ​രാ​റു​ണ്ട്.

ഈ ​വെ​ള്ള​മാ​ണ് ഇ​വി​ട​ത്തു​കാ​ർ മ​റ്റ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വെ​ള്ള​മെ​ത്തു​ന്ന​തോ​ടെ കി​ണ​റു​ക​ളും മ​റ്റ് ജ​ല സ്രോ​ത​സ്സുക​ളും ജ​ല​സ​മൃ​ദ്ധ​മാ​കു​ന്ന​ത് ഇ​വി​ട​ത്തു​കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ ബ​ണ്ട് തു​റ​ക്കാ​ത്ത​തി​നാ​ൽ കൊ​ടും​വേ​ന​ലി​ൽ ജ​ല സ്രോ​ത​സ്സുക​ൾ വ​റ്റി​വ​ര​ണ്ടു. കൃ​ഷി ക​രി​ഞ്ഞു​ണ​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. വെ​ള്ളം കി​ട്ടാ​തെ ജ​നം വ​ല​യു​ക​യാ​ണ്.

താ​ന്ന്യം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് വാ​ർ​ഡു​ക​ളി​ലും ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യു​മാ​ണ് വെ​ള്ളം കി​ട്ടാ​തെ വ​ല​യു​ന്ന​ത്. ബ​ണ്ട് തു​റ​ന്നാ​ൽ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കും. താ​ന്ന്യം പ​ഞ്ചാ​യ​ത്തി​ന്റെ പി​ടി​പ്പു​കേ​ടാ​ണ് ബ​ണ്ട് തു​റ​ക്കു​ന്ന​ത് വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ബ​ണ്ട് തു​റ​ക്കാ​ത്ത വി​വ​രം നാ​ട്ടു​കാ​ർ ക​ല​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:water shortageopeningbund
News Summary - The bund did not open-Water shortage is severe
Next Story