വാക്സിൻ ചലഞ്ചിൽ പങ്കെടുത്ത് വധൂവരന്മാർ
text_fieldsകോവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളികളായ വധൂവരന്മാർ
തൃശൂർ: മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിൽ പങ്കാളികളായി വധൂവരന്മാർ. വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിക്കാണ് 10,000 രൂപ കൈമാറിയത്.
മുണ്ടൂർ തെക്കൻപുരക്കൽ വീട്ടിൽ ദീപകിെൻറയും കൂർക്കഞ്ചേരി കരിക്കന്ത്ര വീട്ടിൽ ലക്ഷ്മിയുടെയും വിവാഹ സൽക്കാര ചടങ്ങിലാണ് തുക കൈമാറിയത്. ഉജ്ജീവൻ ബാങ്ക് പടിഞ്ഞാറേകോട്ട ശാഖയിൽ ക്ലർക്കാണ് ദീപക്. ബി.ബി.എ പൂർത്തിയാക്കിയ ലക്ഷ്മി 2010ൽ ഇറങ്ങിയ 'ജലച്ചായം' സിനിമയിൽ ബാലനടിയായി അഭിനയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

