പാലപ്പിള്ളി നടാംപാടത്ത് കാട്ടാനയുടെ ജഡം
text_fieldsപാലപ്പിള്ളി നടാംപാടത്ത് കണ്ടെത്തിയ കാട്ടാനയുടെ ജഡം
ആമ്പല്ലൂർ: പാലപ്പിള്ളി നടാംപാടത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. നടാംപാടം ചെമ്പലംകാട് സ്വദേശി വേണാട്ട് ചിന്നമ്മയുടെ പറമ്പിലാണ് ശനിയാഴ്ച രാത്രി പട്രോളിങ്ങിനെത്തിയ വനപാലകർ പിടിയാനയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുള്ളതായി വനപാലകർ പറഞ്ഞു. ആന ചരിഞ്ഞതിന്റെ കാരണം വ്യക്തമല്ല. പാലപ്പിള്ളിയിൽ നിന്ന് വനപാലകരെത്തി പരിശോധന നടത്തി.
പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയൂവെന്ന് വനപാലകർ അറിയിച്ചു. ജനവാസ മേഖലയായ ഈ പ്രദേശത്ത് മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. വനാതിർത്തികളിലെ സൗരോർജ വേലി തകർത്താണ് കാട്ടാനകൾ മേഖലയിൽ എത്തുന്നത്. ആനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ ആനയാകാം ഇതെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

