Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലിൽ വഞ്ചി മറിഞ്ഞു
text_fieldsbookmark_border
അണ്ടത്തോട് അപകടത്തിൽപെട്ട് കടലിൽ മുങ്ങിയ വഞ്ചി മത്സ്യത്തൊഴിലാളികൾ കെട്ടിവലിക്കാൻ ശ്രമിക്കുന്നു
അണ്ടത്തോട്: കടലിൽ മത്സ്യബന്ധനത്തിനിടെ തിരയിൽപ്പെട്ട് വഞ്ചി മറിഞ്ഞു. തൊഴിലാളികൾ നീന്തിരക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ച അണ്ടത്തോട് തീരക്കടലിലാണ് സംഭവം. പൊതുപ്രവർത്തകൻ എ.കെ. മൊയ്തുണ്ണിയുടെ ഉടമസ്ഥതയിലുള്ള വഞ്ചിയാണ് തിരയിൽപ്പെട്ട് മറിഞ്ഞത്.
വഞ്ചി കരയിൽ എത്തിച്ചപ്പോൾ തകർന്നനിലയിൽ
തൊഴിലാളികളായ പാലപ്പെട്ടി സ്വദേശി ഇല്യാസ് (48), അണ്ടത്തോട് സ്വദേശി ശംസുട്ടി (52), മൂന്നയിനി സ്വദേശി മുസ്തഫ (38) എന്നിവരാണ് വഞ്ചിയിൽനിന്ന് ചാടി നീന്തി രക്ഷപ്പെട്ടത്. വഞ്ചിയിലുണ്ടായിരുന്ന എൻജിനും വലയും കടലിൽ താഴ്ന്നു. വഞ്ചിക്കും തകരാർ പറ്റി. പുലർച്ച മത്സ്യബന്ധനത്തിന് വഞ്ചി കടലിൽ ഇറക്കുന്ന സമയത്ത് തിരയടിച്ചു കയറിയാണ് മറിഞ്ഞത്.
Next Story

