Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട് ക്ലാസ്​...

വീട് ക്ലാസ്​ മുറിയാക്കി കുഞ്ഞു ധ്വനി 'ടീച്ചർ' പഠിപ്പിക്കുന്ന തിരക്കിലാണ്

text_fields
bookmark_border
വീട് ക്ലാസ്​ മുറിയാക്കി കുഞ്ഞു ധ്വനി ടീച്ചർ പഠിപ്പിക്കുന്ന തിരക്കിലാണ്
cancel
camera_alt

ധ്വ​നി

തൃ​ശൂ​ർ: കു​ഞ്ഞു ധ്വ​നി ടീ​ച്ച​ർ തി​ര​ക്കി​ലാ​ണ്. ഹാ​ജ​ർ വി​ളി​ച്ചും പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​റ​ഞ്ഞും വാ​ക്കു​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ത്തു​മെ​ല്ലാം. ഓ​ൺ​ലൈ​ൻ പ​ഠ​ന​മാ​ർ​ഗ​മാ​യ ഗൂ​ഗ്​​ൾ മീ​റ്റി​നെ അ​തേ രീ​തി​യി​ൽ ആ​വി​ഷ്ക​രി​ച്ച് ശ്ര​ദ്ധേ​യ​യാ​വു​ക​യാ​ണ് വ​ര​ടി​യം സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ധ്വ​നി. സ്വ​ന്തം ടീ​ച്ച​റാ​യ സൂ​ര്യ ടീ​ച്ച​റെ അ​നു​ക​രി​ച്ചാ​ണ് ധ്വ​നി വീ​ടി​നെ വി​ദ്യാ​ല​യ​മാ​ക്കി മാ​റ്റു​ന്ന​ത്. ധ്വ​നി​യു​ടെ പ​ഠ​ന വി​ഡി​യോ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

സ​ഹ​പാ​ഠി​ക​ളാ​യു​ള്ള മ​റ്റ് കു​ട്ടി​ക​ളു​ടെ ഹാ​ജ​റെ​ടു​ത്തും വാ​ക്കു​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ത്തും പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​റ​ഞ്ഞു​മെ​ല്ലാം വീ​ടു​ത​ന്നെ വി​ദ്യാ​ല​യ​മാ​യി മാ​റ്റു​ന്ന കാ​ഴ്ച കൗ​തു​ക​ക​ര​മാ​ണ്. ധ്വ​നി​ക്കൊ​പ്പം ഇ​തേ ക്ലാ​സി​ലെ ഇ​വാ​ൻ ലി​ൻ​സ​ണും പ​ഠ​ന​ത്തി​നൊ​പ്പം കു​ഞ്ഞു അ​ധ്യാ​പ​ക​രാ​യി മാ​റി. വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ധ്വ​നി​യെ കാ​ണാ​നും ഫോ​ണി​ലും തേ​ടി​യെ​ത്തു​ന്ന​ത്.

പേ​രാ​മം​ഗ​ലം മ​ന​യ്ക്ക​ലാ​ത്ത് സു​ഭാ​ഷി​െൻറ​യും ശ്രു​തി​യു​ടെ​യും മ​ക​ളാ​ണ് ധ്വ​നി. വ​ര​ടി​യം ചി​റ്റാ​ട്ടു​ക​ര ലി​ൻ​സ​െൻറ​യും സി​ൻ​റ​യു​ടെ​യും മ​ക​നാ​ണ് ഇ​വാ​ൻ. ക​ഴി​ഞ്ഞ ദി​വ​സം പി.​ടി.​എ യോ​ഗം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ ഈ ​അ​ധ്യാ​പി​ക​യെ അ​നു​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ​ഠ​ന​രീ​തി അ​ധ്യാ​പ​ക​ർ​ക്ക് അ​യ​ച്ചു​ന​ൽ​കി​യ​ത്. ഇ​തോ​ടെ വി​ഡി‍യോ വൈ​റ​ലാ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The baby teacherhome classroom
News Summary - The baby teacher is busy in the home classroom
Next Story