Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീട്ടമ്മയെ ആക്രമിച്ച്...

വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതി പിടിയിൽ
cancel
camera_alt

ജോ​ളി വ​ർ​ഗീ​സ്

മു​ള​ങ്കു​ന്ന​ത്തു​കാ​വ്​: പു​ല​ർ​ച്ചെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. തി​രൂ​ർ കി​ഴ​ക്കേ അ​ങ്ങാ​ടി ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ ജോ​ഷി​യു​ടെ ഭാ​ര്യ സീ​മ​യു​ടെ ര​ണ്ട​ര പ​വ​ന്റെ മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി ‘കൂ​മ​ൻ ജോ​ളി’ എ​ന്ന്​ വി​ളി​ക്കു​ന്ന മ​ല​യാ​റ്റൂ​ർ നീ​ലേ​ശ്വ​രം പു​തു​ശേ​രി വീ​ട്ടി​ൽ ജോ​ളി വ​ർ​ഗീ​സാ​ണ് (44) പി​ടി​യി​ലാ​യ​ത്.

ജ​നു​വ​രി 24ന് ​പു​ല​ർ​ച്ചെ 5.45നാ​ണ് അ​ടു​ക്ക​ള​യി​ൽ ച​ക്ക വെ​ട്ടു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ പി​റ​കി​ൽ​നി​ന്നും മു​ഖം പൊ​ത്തി​പ്പി​ടി​ച്ച് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. മാ​ല പൊ​ട്ടി​ക്കു​ന്ന​തി​നി​ടെ മോ​ഷ്ടാ​വി​ന്‍റെ വി​ര​ലി​ൽ വീ​ട്ട​മ്മ ക​ടി​ക്കു​ക​യും വി​ര​ൽ വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യു​ടെ ഒ​രു പ​ല്ല് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

പ​രി​സ​ര​ത്തെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച പൊ​ലീ​സ് മു​മ്പും പ​ല കേ​സി​ലും പ്ര​തി​യാ​യ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​യു​ക​യും ഇ​യാ​ളു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ച് കു​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ക​വ​ർ​ച്ച​ക്ക് ശേ​ഷം പ​രി​സ​ര​ത്ത് ചു​റ്റി​ക്ക​റ​ങ്ങി​യ മോ​ഷ്ടാ​വ് തി​രൂ​ർ പ​ള്ളി​യി​ൽ രാ​വി​ലെ കു​ർ​ബാ​ന​ക്ക് എ​ത്തി​യ​വ​ർ​ക്കി​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

വി​യ്യൂ​ർ പൊ​ലീ​സും സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​ൻ സി​റ്റി ക​മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള പ്ര​േ​ത്യ​ക സം​ഘ​വും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​രാ​ഴ്ച​ക്ക​കം മോ​ഷ്ടാ​വി​നെ മ​ല​യാ​റ്റൂ​ർ മു​ണ്ട​ങ്ങ​മ​റ്റ​ത്തു​നി​ന്നും പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackingstealing goldarrest
News Summary - The accused was arrested in the case of attacking the housewife and stealing the necklace
Next Story