തണൽ ഭവന പദ്ധതി: സ്വപ്നക്കൂടിന് ശിലയിട്ടു
text_fieldsതണൽ ഭവന പദ്ധതിയുടെ ഭാഗമായി വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി
സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥിക്ക് നിർമിച്ച് നൽകുന്ന വീടിന്റെ
ശിലാസ്ഥാപന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പിയും അധ്യാപകരും വിദ്യാർഥികളും
വടക്കേക്കാട്: തണൽ ഭവന പദ്ധതിയുടെ ഭാഗമായി തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സഹപാഠിക്ക് ഒരുക്കുന്ന സ്വപ്നക്കൂടിന് ടി.എൻ. പ്രതാപൻ എം.പി ശിലാസ്ഥാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ അധ്യക്ഷത വഹിച്ചു. കൗക്കാനപെട്ടിയിലെ സഹപാഠിക്കാണ് വീട് നിർമിക്കുന്നത്.
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞഹമ്മദ് തെക്കുംമുറിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൽസി ബാബു, സ്ഥിരംസമിതി അധ്യക്ഷരായ രുഗ്മ്യ സുധീർ, എസ്.കെ. ഖാലിദ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പള്ളിക്കര, പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. ഫസലുൽ അലി, എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ എ.വി. പ്രതീഷ്, തണൽ ഭവന പദ്ധതി കോഓഡിനേറ്റർ രേഖ, എൻ.എസ്.എസ് കുന്നംകുളം ക്ലസ്റ്റർ പി.എ.സി ലിന്റോ വടക്കൻ, പൂർവ വിദ്യാർഥി പ്രതിനിധി ജോമി തോമസ് എന്നിവർ പങ്കെടുത്തു.
പ്രിൻസിപ്പൽ ഇൻ ചാർജ് ഷീന ജോർജ് ധാരണാപത്രം കൈമാറി. അധ്യാപകരായ കെ.ജെ. മെജോ, ജിൻസി ഗീവർ, അരവിന്ദ്, ലീഡർമാരായ ജെ. സാന്ദ്ര, അഭിഷിക്ത്, എൻ.എസ്.എസ് വളന്റിയേഴ്സ് എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് നൗഷാദ് സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ഡോ. രേണുക ജ്യോതി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

