Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താൽക്കാലിക ഷെഡിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം

text_fields
bookmark_border
താൽക്കാലിക ഷെഡിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
cancel
camera_alt

പ​ഴ​യ​ന്നൂ​രി​ൽ വീ​ടു​പ​ണി​യോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന താ​ൽ​ക്കാ​ലി​ക ഷെ​ഡ് ക​ത്തി ന​ശി​ച്ച​പ്പോ​ൾ . ഇ​ൻ​സെ​റ്റി​ൽ വീ​ടു​പ​ണി​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​ത്തി​യ നി​ല​യി​ൽ

Listen to this Article

പഴയന്നൂർ: വീടുപണി തുടങ്ങുന്നതിനോടനുബന്ധിച്ച് കുടുംബം മാറിത്താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്‌ടം. പറക്കുളം വീട്ടിക്കൽ സീതാലക്ഷ്മിയുടെ (85) വീടാണ് ബുധനാഴ്ച വൈകിട്ട് അഞ്ചോടെ കത്തിയത്. താൽക്കാലിക ഷെഡ്ഡിനു മുന്നിലെ അടുപ്പിൽ പാചകം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അടുപ്പിൽനിന്ന് മുകളിലെ ടാർപോളിൻ മേൽക്കൂരയിലേക്കും പീന്നീട് ഷെഡ്ഡിലേക്കും തീ പടർന്നത്.

നാട്ടുകാരും ആലത്തൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും ചേർന്നു തീയണച്ചെങ്കിലും സർവതും കത്തി നശിച്ചിരുന്നു. പാചക വാതക സിലിണ്ടറുകളിൽ ഒന്നു പൊട്ടിത്തെറിച്ചു.

വീടു പണിക്കായി ബാങ്കിൽനിന്ന് എടുത്തുവച്ച ആറര ലക്ഷം രൂപ, സീതാലക്ഷ്മി സ്വരൂപിച്ചിരുന്ന അര ലക്ഷത്തോളം രൂപ, 12 പവനോളം സ്വർണാഭരണങ്ങൾ, ജലസംഭരണി, മകൻ രാജേഷിന്റെ ലാപ് ടോപ്, ബൈക്ക്, വീട്ടുപകരണങ്ങൾ, അലമാരി, വസ്ത്രങ്ങൾ എന്നിവയെല്ലാം കുടുംബത്തിന് നഷ്ടമായി. സീതാലക്ഷ്മിക്ക് ചെറുതായി പൊള്ളലേൽക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Temporary shed catches fire; lakhs of rupees lost
Next Story