ഭണ്ഡാര മോഷ്ടാവ് പിടിയിൽ
text_fieldsപ്രതി പൗലോസ്
കൊരട്ടി: മാമ്പ്രയിലെ ഭണ്ഡാര മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. എറണാകുളം മേക്കാട് സ്വദേശി കാച്ചപ്പിള്ളി വീട്ടിൽ പൗലോസ് (64) ആണ് അറസ്റ്റിലായത്. മാമ്പ്രയിലെ കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള മഹാദേവക്ഷേത്രത്തിൽ മോഷണം നടത്തിയ കുറ്റത്തിനാണ് അറസ്റ്റ്.
പ്രതി വിവിധ മോഷണ കേസുകളിൽ ഉൾപ്പെട്ട് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ദേവാലയങ്ങളിൽ മാത്രമേ പ്രതി മോഷണം നടത്തിയിട്ടുള്ളു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സ്ഥിരമായി കള്ളുഷാപ്പുകളിൽ മദ്യപിക്കുകയും ഷാപ്പിനു സമീപത്തു തന്നെ കഴിഞ്ഞു വരുകയുമാണ് ചെയ്തിരുന്നത്. സമീപത്തുള്ള കള്ളുഷാപ്പുകൾ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്.
പ്രത്യേക അന്വഷണ സംഘത്തിൽ കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുൺ, എസ്.ഐ. ഷാജു എടത്താടൻ, എ.എസ്.ഐ. ജോയി, സീനിയർ സി.പി.ഒമാരായ പ്രദീപ്, സജീഷ് കുമാർ, ജിബിൻ വർഗീസ് എന്നിവരാണ് ഉണ്ടായിരുന്നത്.

