ക്ഷേത്രത്തിൽ അതിക്രമം; ഗുണ്ടാതലവനും കൂട്ടാളികളും അറസ്റ്റിൽ
text_fieldsപ്രരീഷ്, നിതിൻ, സ്മിത്ത്
അന്തിക്കാട്: പെരിങ്ങോട്ടുക്കര കാനാടിക്കാവ് ദേവസ്ഥാനം ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ടാതലവനും കൂട്ടാളികളുമടക്കം മൂന്നുപേരെ അന്തിക്കാട് പൊലീസ് അറസ്റ്റു ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ പെരിങ്ങോട്ടുകര കരേപ്പറമ്പിൽ വീട്ടിൽ സ്മിത്ത് (46), പെരിങ്ങോട്ടുകര നെല്ലിപ്പറമ്പിൽ വീട്ടിൽ നിതിൻ (35), പെരിങ്ങോട്ടുകര നടുവിൽത്തറ വീട്ടിൽ പ്രരിഷ് (37) എന്നിവരാണ് അറസ്റ്റിലായത്. ദേവസ്ഥാനം ക്ഷേത്രത്തിൽ നേരത്തെ സംഘർഷാവസ്ഥ നിലനിന്നിരുന്നു. ക്രമസമാധാനം പരിപാലിക്കണമെന്ന ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.
നിയമാനുസരണ നിർദേശം ലംഘിച്ച് എത്തിയ പ്രതികൾ കളംപാട്ട് ഉത്സവം നടക്കുന്ന ദേവസ്ഥാനം അമ്പലത്തിൽ നിരവധി ഭക്തജനങ്ങൾ വന്ന് പോകുന്നിടത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഗുണ്ടാതലവനായ സ്മിത്ത് വധശ്രമം, അടിപിടി എന്നിങ്ങനെ 14 ക്രിമിനൽ കേസുകളിലും പ്രതിയാണ്. നിതിൻ വധശ്രമം, അടിപിടി എന്നിങ്ങനെയുള്ള ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രരീഷ് രണ്ട് അടിപിടിക്കേസിൽ പ്രതിയാണ്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ എ.എസ്. സരിൻ, സബ് ഇൻസ്പെക്ടർ കെ.എസ്.സുബിന്ദ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

