കളമൊരുക്കി അധ്യാപകർ; കളം നിറയാൻ കുട്ടികൾ
text_fieldsമച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ മൈതാനം വൃത്തിയാക്കാനിറങ്ങിയപ്പോൾ
തൃശൂർ: സ്കൂളുകൾ കായികമേളയിലേക്ക് ചുവടുവെച്ചതോടെ കളമൊരുക്കാൻ കിണഞ്ഞ് ശ്രമിച്ച് അധ്യാപകർ. മഴ പെയ്തൊഴിയാത്തതോടെ മിക്കവാറും മൈതാനങ്ങൾ പുല്ല് വളർന്ന അവസ്ഥയിലാണ്. കായികമേളയുടെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. പുല്ല് നിറഞ്ഞ മൈതാനങ്ങൾ വിദ്യാർഥികൾക്ക് പരിശീലനത്തിന് തടസ്സമാണ്. കുട്ടികൾക്ക് പരിശീലനം നൽകുന്നതിനുമുമ്പ് പല സ്കൂളുകളിലും ഗ്രൗണ്ട് വൃത്തിയാക്കുന്ന തിരക്കിലാണ് അധ്യാപകർ.
മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപകൻ സി.പി. പ്രഭാകരൻ, അധ്യാപകരായ ബിപിൻ ജോസഫ്, സന്ദീപ്, എ.എസ്. മിഥുൻ, ജയചന്ദ്രൻ, ഉണ്ണികൃഷ്ണൻ, പ്രദീപ്, പ്രശോഭ് തുടങ്ങിയവർ ഗ്രൗണ്ട് വൃത്തിയാക്കാനായി രംഗത്തിറങ്ങി. കുട്ടികളും കഴിയുന്ന സഹായവുമായി അധ്യാപകരോടൊപ്പം കൂടി.