അധ്യാപക ദിനാചരണം: അധ്യാപകര്‍ക്കും മന്ത്രിക്കും വിവിധ ഭാഷകളില്‍ ആശംസ കാർഡുമായി വിദ്യാർഥികൾ
text_fieldsനന്തിക്കര സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്ക്് ആശംസ നേര്‍ന്ന് വിവിധ ഭാഷകളില്‍ തയാറാക്കിയ കാര്‍ഡുകളുമായി വിദ്യാർഥികള്‍
നെല്ലായി: അധ്യാപകദിനത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കും വിദ്യാഭ്യാസ മന്ത്രിക്കും വിവിധ ഭാഷകളില്‍ ആശംസ കാര്‍ഡുകള്‍ തയാറാക്കി നന്തിക്കര സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധേയരായി.നഴ്സറി മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികളാണ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളില്‍ അധ്യാപകര്‍ക്ക് ആശംസ കാര്‍ഡുകള്‍ തയാറാക്കിയത്. ആഷിഷ് വി. മാര്ട്ടിന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിെൻറ ചിത്രം വരച്ചാണ് ആശംസ കാര്‍ഡ് തയാറാക്കിയത്. പ്രധാനാധ്യാപിക സി.എം. ഷാലി, പി.ടി.എ പ്രസിഡൻറ് സി.ആര്. ബാബു, എസ്.എം.സി ചെയര്മാന് എം.ആര്. ഭാസ്കരന്, എം.പി.ടി.എ പ്രസിഡൻറ് ഷൈനി ശ്രീനിവാസന് എന്നിവർ നേതൃത്വം നൽകി.

