ക്ഷീര കർഷകനാവാൻ മോഹിച്ച വിദ്യാർഥിക്ക് ആടിനെ സമ്മാനിച്ച് അധ്യാപിക
text_fieldsഅധ്യാപിക ഷീജ വിദ്യാർഥി അതുൽദേവിന് ആടിനെ നൽകിയപ്പോൾ
തൃപ്രയാർ: വിദ്യാർഥിക്ക് പിറന്നാൾ സമ്മാനമായി ആടിനെ നൽകി അധ്യാപിക. നാട്ടിക ഗവ. ഫിഷറീസ് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി അതുൽദേവിനാണ് അധ്യാപിക ഷീജ രമേഷ് ആടിനെ നൽകിയത്. അതുൽദേവ് കാർഷിക വിഷയങ്ങളിൽ അതീവ താൽപര്യം കാണിക്കാറുണ്ട്.
കഴിഞ്ഞ ക്ഷീരദിനത്തിൽ ക്ഷീരകർഷകരെ സംബന്ധിച്ച് ചെറു വിഡിയോ തയാറാക്കിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട അധ്യാപിക പ്രശംസിക്കുന്നതിനിടയിലാണ് അതുൽ തെൻറ ആഗ്രഹം പറഞ്ഞത്. വലുതായാൽ സ്വന്തമായി ഒരു വീടും അതിനടുത്ത് ഒരു ഫാമും ഉണ്ടാക്കി ക്ഷീരകർഷകനായി ജീവിക്കണമെന്നാണ് പറഞ്ഞത്. ഇത് ഓർത്തുവെച്ചാണ് അതുലിന് അധ്യാപിക ആടിനെ സമ്മാനമായി നൽകിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

