Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:51 AM IST Updated On
date_range 13 Aug 2022 12:51 AM ISTtcr 22
text_fieldsbookmark_border
'ക്ലാസ്മേറ്റ്സു'കളെ തേടി കാമ്പസിലെത്തി; താരമായി നരേൻ തൃശൂർ: പൂർവ വിദ്യാർഥി സംഗമത്തിൽ അപൂർവാതിഥിയായി നടൻ നരേൻ കേരളവർമ കോളജ് കാമ്പസിലെത്തി. പാട്ടുപാടിയും പഴയ കാമ്പസ് അനുഭവം പങ്കുവെച്ചും സെൽഫിയെടുത്തും നരേൻ കാമ്പസിലെ താരമായി. പഴയ 'ക്ലാസ്മേറ്റ്സു'കളെ തേടിയാണ് ഇപ്പോൾ തരംഗമായ 'വിക്ര'മിലെ പ്രധാന കഥാപാത്രങ്ങളിലൊരാൾ കൂടിയായ നരേൻ തന്റെ പഴയ കലാലയത്തിലെത്തിയത്. ഉച്ച തിരിഞ്ഞ് പൂർവ വിദ്യാർഥി സംഗമത്തിലേക്ക് നരേൻ എത്തിയപ്പോൾ സദസ്സിനും വേദിക്കും അതിശയമായി. തുടർന്ന് പഴയ കാമ്പസ് അനുഭവം പങ്കുവെച്ചും പാട്ടുപാടിയും രംഗം സജീവമാക്കി. യൂനിവേഴ്സിറ്റി കലോത്സവത്തിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട നേട്ടവും അദ്ദേഹം പങ്കുവെച്ചു. ചടങ്ങിനു ശേഷം പഴയ കൂട്ടുകാരുമൊത്ത് സെൽഫിയെടുത്തു. തുടർന്ന് ആർട്ടിസ്റ്റ് നന്ദൻ പിള്ള വരച്ച കാരികേച്ചർ പ്രദർശനവും കാണാനെത്തി. നന്ദൻപിള്ള വരച്ച സുനിൽ സുഗതയും താനുമൊത്ത് നിൽക്കുന്ന കാരികേച്ചർ നരേൻ നന്നായി ആസ്വദിച്ചു. വൈക്കത്ത് നടക്കുന്ന ഷൂട്ടിങ്ങിനിടെയായിരുന്നു നരേൻ തൃശൂരിലെത്തിയത്. പടം: ജോൺസൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story