Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:47 AM IST Updated On
date_range 30 May 2022 5:47 AM ISTTCk.KDR.V. സ്മരണകളുടെ കടലിരമ്പമായി വി.കെ. രാജൻ
text_fieldsbookmark_border
സ്മരണകളുടെ കടലിരമ്പമായി വി.കെ. രാജൻ കൊടുങ്ങല്ലുർ: വി.കെ. രാജന്‍റെ ജ്വലിക്കുന്ന ഓർമകൾ നെഞ്ചേറ്റിയ അനുയായികൾ കൊടുങ്ങല്ലൂർ കയ്പമംഗലം നിയോജക മണ്ഡലങ്ങളിലെങ്ങും വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. അദ്ദേഹത്തിന്‍റെ വസതിയിലെ സ്മൃതികുടീരത്തിൽ രാവിലെ മന്ത്രി കെ. രാജനും എം.എൽ.എമാരും നേതാക്കളും പുഷ്പാർച്ചന നടത്തി. താഴെതട്ടിലെ യൂനിറ്റുകളിലും പുഷ്പാർച്ചന നടന്നു. കൊടുങ്ങല്ലൂരിന്‍റെ ജനകീയ നേതാവ് എന്ന പരിവേഷത്തോടെ കേരള രാഷ്ട്രീയത്തിലും ഭരണരംഗത്തും തന്‍റേതായ വ്യക്തിമുദ്ര ചാർത്തിയ വി.കെ. രാജന്‍റെ ദീപ്തസ്മരണയുടെ ചരിത്രമായിട്ട് 25 വർഷം പിന്നിടുകയാണ്. തികച്ചും സാധാരണ ചുറ്റുപാടിൽനിന്ന് സി.പി.ഐയുടെ ശക്തനായ നേതാവിലേക്കും കേരളത്തിന്‍റെ പ്രഗല്ഭനായ കൃഷിമന്ത്രിയിലേക്കുമുള്ള അദ്ദേഹത്തിന്‍റെ വളർച്ച കൊടുങ്ങല്ലൂരിന്‍റെ അഭിമാനം കൂടിയാണ്. 25ാം ചരമ വാർഷിക ദിനത്തിൽ സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം പാർട്ടി കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച പൊതുപ്രവർത്തകർക്ക് നൽകുന്ന വി.കെ. രാജൻ സ്മാരക പുരസ്‌കാരം അധ്യാപക സംഘടന നേതാവായ എടത്താട്ടിൽ മാധവൻ മാസ്റ്റർക്ക് മന്ത്രി കെ. രാജൻ സമർപ്പിച്ചു. സി.എൻ. ജയദേവൻ, കെ.ജി. ശിവാനന്ദൻ, കെ.വി. വസന്തകുമാർ, വി.ആർ. സുനിൽകുമാർ എം.എൽ.എ, എം.യു. ഷിനിജ ടീച്ചർ, പി.പി. സുഭാഷ്, സി.സി. വിപിൻ ചന്ദ്രൻ, ടി.എൻ. വേണു എന്നിവർ പങ്കെടുത്തു. ആനാപ്പുഴ അഞ്ചങ്ങാടിയിൽ നടന്ന ചടങ്ങുകൾ മുൻ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. നഗരം ചുറ്റിയ പ്രകടനവും നടന്നു. കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിഞ്ഞന്നത്ത് പ്രകടനവും പൊതുസമ്മേളനവും നടന്നു. TCR.KDR.V.K.RAJAN: വി.കെ. രാജൻ സ്മാരക അവാർഡ് എടത്താട്ടിൽ മാധവൻ മാസ്റ്റർ സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
