കേരള ഷോളയാർ ഡാം നിറക്കണമെന്ന കരാർ തമിഴ്നാട് പാലിച്ചില്ല
text_fieldsവരൾച്ച നേരിടുന്ന ചാലക്കുടിപ്പുഴ വെട്ടുകടവ് പാലത്തിൽനിന്നുള്ള ദൃശ്യം
അതിരപ്പിള്ളി: സെപ്റ്റംബർ ഒന്ന് ആയിട്ടും തമിഴ്നാട് ഷോളയാർ നിറക്കണമെന്ന കരാർ പാലിച്ചില്ല. പറമ്പിക്കുളം-ആളിയാർ പദ്ധതി കരാർ അനുസരിച്ച് ഈ ഒന്നിന് കേരള ഷോളയാർ നിറക്കേണ്ടതാണ്.
കഴിഞ്ഞ മൂന്നു വർഷവും ഇതേ ദിവസം കേരള ഷോളയാർ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കേരള ഷോളയാറിൽ 74 ശതമാനം വെള്ളമേയുള്ളു.
എന്നാൽ ചാലക്കുടി പുഴയിൽ വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടും കഴിഞ്ഞ വർഷങ്ങളിൽ തമിഴ്നാട് വാശിയോടെ വെള്ളം നിറക്കുകയായിരുന്നു. എന്നാൽ ഇത്തവണ കേരള ഷോളയാർ നിറയാൻ 26 ശതമാനം വെള്ളം ആവശ്യമായിട്ടും തമിഴ്നാട് വെള്ളം വിട്ടുകൊടുക്കാതിരിക്കുകയാണ്. ഇത്തവണ മഴ ശക്തമാവാത്തതിനെ തുടർന്ന് ചാലക്കുടി നദീതടം കടുത്ത വരൾച്ച നേരിടുകയാണ്. കരാർ പ്രകാരം ഡാം നിറക്കേണ്ടത് വളരെ അത്യാവശ്യമായ ഘട്ടമാണിത്.

