മതിലകത്തെ നീന്തൽ പരിശീലനം 11ാം വർഷത്തിലേക്ക്
text_fieldsമതിലകം: മതിലകം ഗ്രാമപഞ്ചായത്ത് നടപ്പാക്കിവരുന്ന കുട്ടികളുടെ നീന്തൽ പരിശീലനം 11-ാം വർഷവും മുടക്കമില്ലാതെ ആരംഭിച്ചു. ഒക്ടോബർ 25 വരെ മതിലകം പഞ്ചായത്ത് കുളത്തിലാണ് പരിശീലന ക്യാമ്പ്. രാവിലെ 6.30 മുതൽ 7.30 വരെയാണ് പരിശീലനം. കുട്ടികളിൽ നീന്തൽ താൽപര്യം വളർത്താനും ജല അപകടങ്ങളിൽനിന്ന് രക്ഷ നേടുകയെന്നതുമാണ് പഞ്ചായത്തിന്റെ തനത് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് ഓഫിസിനോട് ചേർന്ന കുളത്തിൽ നടക്കുന്ന പരിശീലനം മതിലകം എസ്.എച്ച്.ഒ നെസിയ എം. സാഹിബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.എം. ആൽഫ, സ്ഥിരം സമിതി അധ്യക്ഷരായ പി.പി. പ്രസീദ, ഹസീന റഷീദ്, സെക്രട്ടറി കെ.എസ്. രാമദാസ്, നീന്തൽ പരിശീലകൻ ഹരിലാൽ മൂത്തേടത്ത് എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം.എ. ബിനേഷ് സ്വാഗതവും ഇ.യു. സാജിദ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

