വിമർശിക്കാൻ ധൈര്യമുള്ളവരായിരിക്കണം ഭക്തർ -സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
text_fieldsസിജി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
തൃശൂർ: യഥാർഥ ഭക്തജനങ്ങൾ വിമർശിക്കാൻ ധൈര്യമുള്ളവരായിരിക്കണമെന്നും ഭീരുക്കളെ വിശ്വാസികളുടെ ഗണത്തിൽ പെടുത്താൻ കഴിയില്ലെന്നും വലിയ ദൈവഭയമുള്ളവന് ലോകത്തെ ഭയക്കേണ്ടി വരില്ലെന്നും സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു.
സെന്റർ ഫോർ ഗൈഡൻസ് ആൻഡ് ഇൻഫർമേഷൻ (സിജി) തൃശൂർ സെന്റർ പോയിന്റിലെ വജ്ര ലേണിങ്ങ് സെന്റിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സും ഇഫ്താർ മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിജി ജില്ല പ്രസിഡന്റ് അഡ്വ. എ. വൈ. ഖാലിദ് അധ്യക്ഷത വഹിച്ചു. അഷറഫ് സഖാഫി പ്രാർഥന നിർവഹിച്ചു.
രാമവർമ്മപുരം പൊലീസ് അക്കാദമി ഡയറക്ടർ സൂപ്രണ്ട് ഓഫ് പൊലീസ് നജീബ്, മഹല്ല് അസോസിയേഷൻ പ്രസിഡന്റ് അബ്ദുഹാജി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് മുനീർ വരന്തരപ്പിള്ളി, കെ.എൽ.ഡി.സി അക്കൗണ്ട്സ് ഓഫിസർ ഷക്കീർ ആലപ്പുഴ, സിജി മുൻ സംസ്ഥാന സെക്രട്ടറി എ.പി. നിസാം, സിജി ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി, സിജി സി-ഇൻഡക്ഷൻ പ്രോഗ്രാം കോഓഡിനേറ്റർ അബ്ദുൽ ഹാലിഖ്, എൻജോയ് ഹോം ഡയറക്ടർ ഡോ. പി.എം. ജവഹർലാൽ, സൗമിയ ടീച്ചർ, ഹുസൈൻ ചെറുതുരുത്തി, അസീസ് താണിപ്പാടം, സിജി തൃശൂർ താലൂക്ക് ജനറൽ സെക്രട്ടറി സാജിദ് അലി, വെളിച്ചം പദ്ധതി കോഓഡിനേറ്റർ ഹമീദ് മനക്കൊടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

