Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവീടിന്‍റെ ജനൽ ഇളക്കി...

വീടിന്‍റെ ജനൽ ഇളക്കി 38.5 പവൻ കവർന്ന പ്രതികൾ പിടിയിൽ

text_fields
bookmark_border
വീടിന്‍റെ ജനൽ ഇളക്കി 38.5 പവൻ കവർന്ന പ്രതികൾ പിടിയിൽ
cancel
Listen to this Article

തൃ​ശൂ​ർ: വീ​ടി​ന്‍റെ ജ​ന​ൽ ഇ​ള​ക്കി​മാ​റ്റി അ​ക​ത്തു​ക​യ​റി അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 38.5 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​ക​ളെ തൃ​ശൂ​ർ പൊ​ലീ​സ് ചെ​ന്നൈ​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി. പ​ശ്ചി​മ​ബം​ഗാ​ൾ ബൊ​റാം​ഷ​ക്ക്പു​ർ ശൈ​ഖ്​ മ​ക്ക്ബു​ൽ (31), തെ​ങ്ക​ന മു​ഹ​മ്മ​ദ് കൗ​ഷാ​ർ ശൈ​ഖ്​ (45) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ​യു​ടെ​യും അ​സി. ക​മീ​ഷ​ണ​ർ വി.​കെ. രാ​ജു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ഈ ​മാ​സം 16നാ​ണ് വെ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പൂ​ങ്കു​ന്ന​ത്തെ പൂ​ട്ടി​ക്കി​ട​ന്ന വീ​ടി​ന്‍റെ ജ​ന​ൽ ഇ​ള​ക്കി​മാ​റ്റി ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന​ത്. സി.​സി ടി.​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. 88 സി.​സി ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ൽ പ്ര​തി​ക​ളു​ടെ അ​വ്യ​ക്ത ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘം ബം​ഗ്ലാ​ദേ​ശി​ന്റെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തി. എ​ന്നാ​ൽ, മോ​ഷ​ണ​ത്തി​ന്​ പ്ര​തി​ക​ൾ വീ​ണ്ടും ട്രെ​യി​ൻ മാ​ർ​ഗം കേ​ര​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു.

ചെ​ന്നൈ​യി​ലേ​ക്ക് തി​രി​ച്ച പൊ​ലീ​സ് സം​ഘം ചെ​ന്നൈ റെ​യി​ൽ​വേ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എം.​ജി.​ആ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ക​മ്പാ​ർ​ട്ട്മെ​ന്‍റ്​ വ​ള​ഞ്ഞാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വെ​സ്റ്റ് സ്റ്റേ​ഷ​ൻ എ​സ്.​ഐ കെ.​സി. ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Show Full Article
TAGS:thrissur stole gold 
News Summary - Suspects who stole gold arrested
Next Story