അനധികൃത മദ്യവിൽപന; പ്രതി പിടിയിൽ
text_fieldsഹരിദാസൻ
എരുമപ്പെട്ടി: ഡ്രൈ ഡേ ദിനത്തിൽ അനധികൃതമായി മദ്യവിൽപന നടത്തിയയാൾ പിടിയിൽ. നെല്ലുവായ് തെയ്യത്താംപറമ്പിൽ വീട്ടിൽ ഹരിദാസനെയാണ് (48) എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് വടക്കാഞ്ചേരി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാവിലെ നെല്ലുവായ് മുണ്ടൻകോട് ഉന്നതിയിൽ നിന്ന് ഹരിദാസനെ പിടികൂടിയത്.
ഇയാളിൽ നിന്ന് 12 ലിറ്റർ വിദേശമദ്യം കണ്ടെടുത്തു. എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എം.കെ. ബിനു, പി.പി. കൃഷ്ണകുമാർ, കെ.വി. ഷാജി, പ്രിവന്റിവ് ഓഫിസർ രതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ അജീഷ്, സനിഷ്, അനിൽ, വനിതാ സിവിൽ എക്സൈസ് ഓഫിസർ നൂർജ എന്നിവർ ഉണ്ടായിരുന്നു.

