വീട്ടില്‍ അതിക്രമിച്ച് കയറി തീയിട്ട പ്രതി അറസ്റ്റിൽ
text_fieldsശ്രീജിത്ത്
ആമ്പല്ലൂർ: പുതുക്കാട് വളഞ്ഞൂപ്പാടത്ത് വീട്ടില്‍ അതിക്രമിച്ച് കയറി കിടപ്പുമുറിക്ക് തീയിട്ട പ്രതി അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വരന്തരപ്പിള്ളി റൊട്ടിപ്പടി സ്വദേശി വെട്ടിയാട്ടിൽ വീട്ടിൽ ശ്രീജിത്താണ് അസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ വളഞ്ഞൂപാടം തുടങ്ങില്‍ രവിചന്ദ്രന്റെ വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറിയത്.
മദ്യലഹരിയിലായിരുന്ന ഇയാളെ വീട്ടുകാർ മുറിയിൽ പൂട്ടിയിട്ടതിനെ തുടർന്നായിരുന്നു അതിക്രമം. കിടപ്പുമുറിയുടെ എസി, അലമാരകള്‍, അകത്തെ ബാത്ത് റൂം, ജനല്‍ ചില്ലുകള്‍ എന്നിവയെല്ലാം ഇയാൾ അടിച്ചു തകര്‍ത്തു. വീട്ടില്‍ നിന്നു മൂന്നര പവന് വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പുതുക്കാട് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വീടിനോട് ചേര്‍ന്നുള്ള മരത്തിലൂടെയാണ് വീടിന്റെ അകത്ത് കടന്നത്. ഇയാളെ കണ്ട് വീട്ടുകാര്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടി. നാട്ടുകാരെ ആക്രമിക്കാൻ ഒരുങ്ങിയതാടെ കൂടിയവർ ചേര്‍ന്ന് ഇയാളെ കിടപ്പുമുറിയിലാക്കി വാതിൽ പൂട്ടി.
തുടർന്നാണ് ഇയാള്‍ മുറിക്കകത്ത് അതിക്രമം കാണിച്ചത്. കൂടാതെ അലമാരിയിലുണ്ടായിരുന്ന തുണികൾ വലിച്ചു പുറത്തിട്ട് കത്തിക്കുകയും ചെയ്തു. പുതുക്കാട് എസ്.എച്ച്.ഒ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

