സുഷമയുടെ കഥകൾ കാലത്തെ അതിജീവിക്കും -സച്ചിദാനന്ദൻ
text_fieldsഇ.പി. സുഷമയുടെ വേർപാടിന്റെ ചരമ വാർഷികദിനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: 30 വർഷം മുമ്പ് ഭൂമി വിട്ടുപോയിട്ടും സുഷമയുടെ കഥകൾ കാലത്തെ അതിജീവിക്കുന്നതാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. ഇ.പി. സുഷമയുടെ വേർപാടിന്റെ 30ാം ചരമ വാർഷിക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീ എഴുതുന്ന സാഹിത്യം സമൂഹത്തിൽ സൃഷ്ടിക്കുന്ന ചലനാത്മകത വ്യത്യസ്തമായ സംവേദന തീഷ്ണത അടയാളപ്പെടുത്തുന്നു. കെ. സരസ്വതിയമ്മയും രാജലക്ഷ്മിയും എഴുതിയ കാലത്തിൽ നിന്നും സ്ത്രീ എഴുത്തുകാർ ബഹുദൂരം സഞ്ചരിച്ചുവെന്ന് സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി. സുഷമയുടെ കഥയുടെ ക്രാഫ്റ്റ് ഇന്നും സമകാലികമായി നിലകൊള്ളുന്നു ഒട്ടേറെ കഥകൾ ഉദാഹരിച്ചു കൊണ്ട് കവി പറഞ്ഞു. എം.പി. സച്ചിദാനന്ദൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി. സരസ്വതി, കെ.വി. സുമംഗല, ശ്രീലത, ഡോ.പി. രശ്മി, ഷീന കാർത്തികേയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

