Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിപണി പിടിക്കാൻ ഓൺലൈൻ...

വിപണി പിടിക്കാൻ ഓൺലൈൻ വ്യാപാരവുമായി സപ്ലൈകോ

text_fields
bookmark_border
വിപണി പിടിക്കാൻ ഓൺലൈൻ വ്യാപാരവുമായി സപ്ലൈകോ
cancel



തൃ​ശൂ​ർ: വി​പ​ണി പി​ടി​ച്ച​ട​ക്കാ​ൻ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​വു​മാ​യി സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ൻ (സ​പ്ലൈ​​കോ) രം​ഗ​ത്ത്. വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ മൊ​ബൈ​ൽ മാ​വേ​ലി സ്​​റ്റോ​റു​ക​ൾ തു​ട​ങ്ങി​യ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​വു​മാ​യി വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്ന​ത്​.

ഓ​ൺ​ലൈ​ൻ വി​പ​ണി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം പ​രീ​ക്ഷ​ണാ​ർ​ഥം ഈ​മാ​സം11​ന്​ തൃ​ശൂ​രി​ൽ ന​ട​ക്കും. തൃ​ശൂ​ർ പീ​പ്പി​ൾ ബ​സാ​റി​ലും ഒ​ല്ലൂ​രി​ലെ​യും മ​ണ്ണു​ത്തി​യി​ലെ​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കും. വ​ലി​യ വി​ജ​യം ക​ണ്ടി​​​ല്ലെ​ങ്കി​ലും ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ വ്യാ​പാ​രം ശാ​സ്​​ത്രീ​യ​മാ​യി പു​ന​ർ​വി​ന്യ​സി​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. കൊ​ഴി​ഞ്ഞു​പോ​യ ഉ​പ​ഭോ​ക്​​താ​ക്ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ്​ പ്ര​ധാ​ന ല​ക്ഷ്യം. കാ​ല​ഘ​ട്ട​ത്തി​ന്​ അ​നു​സ​രി​ച്ച വി​ൽ​പ​ന ത​ന്ത്ര​ത്തി​നൊ​പ്പം പു​തു​ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കാ​ൻ കൂ​ടി​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. വി​ൽ​പ​ന ശാ​ല​ക​ളി​ലു​ണ്ടാ​യ ന​ഷ്​​ടം കു​റ​ക്കു​ക കൂ​ടി ല​ക്ഷ്യ​മു​ണ്ട്. സ​​ൈ​പ്ല കേ​ര​ള എ​ന്ന ആ​പ്പ്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക. മി​ൽ​മ, മ​ത്സ്യ​ഫെ​ഡ്, ഹോ​ട്ടി​കോ​ർ​പ്പ്​ അ​ട​ക്കം വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​തി​ലൂ​ടെ വാ​ങ്ങാ​നാ​വും.

സ​പ്ലൈ​കോ​യു​ടെ സ്വ​ന്തം ബ്രാ​ൻ​ഡാ​യ ശ​ബ​രി സാ​ധ​ന​ങ്ങ​ളും നോ​ൺ സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്ക്​​ ഇ​തി​ലൂ​ടെ വാ​ങ്ങാ​നാ​വും. അ​തേ​സ​മ​യം, സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി ല​ഭി​ക്കി​ല്ല. സ​ബ്​​സി​ഡി വി​ൽ​പ​ന​യി​ലു​ള്ള നി​ബ​ന്ധ​ന​ക​ളാ​ണ്​ ഇ​തി​ന്​ സാ​ധ്യ​മാ​വാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ന്ന​ത്. ഇ​ത്​ മ​റി​ക​ട​ക്കാ​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പി​ന്നാ​ലെ സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഓ​ൺ​ലൈ​ൻ ഓ​ർ​ഡ​ർ ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ ബി​ഗ്​ സോ​ഫ്​​റ്റ്​ ക​മ്പ​നി​യു​മാ​യി ചേ​ർ​ന്നാ​ണ്​ വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​ത്. നാ​ല്​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ 35 രൂ​പ നി​ര​ക്കി​ലാ​ണ്​ ഇ​തി​ന്​ തു​ക ഈ​ടാ​ക്കു​ന്ന​ത്. കൂ​ടു​ത​ൽ കി​ലോ​മീ​റ്റ​റി​ന്​ 100 രൂ​പ​യി​ൽ കൂ​ടാ​ത്ത തു​ക​യും വീ​ട്ടീ​ൽ എ​ത്തി​ക്കാ​ൻ വാ​ങ്ങും. ഓ​ൺ​ലൈ​നി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ഉ​ദ്​​ഘാ​ട​ന ഓ​ഫ​റാ​യി അ​ഞ്ച്​ ശ​ത​മാ​നം കി​ഴി​വ്​ ല​ഭി​ക്കും. 1000 രൂ​പ​ക്ക്​ സാ​ധ​നം വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ഒ​രു പാ​ക്ക​റ്റ്​ ആ​ട്ട​യും 2000 രൂ​പ​ക്ക്​ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ 250 ഗ്രാം ​ശ​ബ​രി ചാ​യ​പ്പൊ​ടി​യും 5000 രൂ​പ​ക്ക്​ ശ​ബ​രി വെ​ളി​ച്ചെ​ണ്ണ​യും സൗ​ജ​ന്യ​മാ​യി ന​ൽ​കും. മൂ​ന്ന്​ വി​ൽ​പ​ന​ശാ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി​യ​തി​ന്​ പി​ന്നാ​ലെ ഇ​ത​ര ജി​ല്ല​ക​ളി​ലും ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ന്​ തു​ട​ക്ക​മി​ടും.


Show Full Article
TAGS:Supplyco online trading 
News Summary - Supplyco with online trading
Next Story