Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതീപിടിത്തം...

തീപിടിത്തം വർധിക്കുന്നു; അഗ്നിരക്ഷ സേനക്ക് തലവേദന

text_fields
bookmark_border
summer heat
cancel
camera_alt

മു​രി​ങ്ങൂ​രി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

ചാ​ല​ക്കു​ടി: വേ​ന​ൽ ക​ന​ത്ത​തോ​ടെ ദേ​ശീ​യ പാ​ത​യോ​ര​ത്തെ തു​ട​ർ​ച്ച​യാ​യ തീ​പി​ടി​ത്ത​ങ്ങ​ൾ അ​ഗ്നി​ര​ക്ഷ സേ​ന​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാ​ടും പ​ട​ർ​പ്പു​ക​ളും വെ​ട്ടി തെ​ളി​ക്കാ​ത്ത​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് അ​വ ഉ​ണ​ങ്ങി നി​ൽ​ക്കു​ക​യാ​ണ്. ചെ​റി​യൊ​രു തീ​പ്പൊ​രി പോ​ലും വ​ലി​യ ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു. കൂ​ടാ​തെ വ​ഴി​യോ​ര​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​തും തീ​പി​ടി​ത്ത​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലും രാ​വി​ലെ​യു​മാ​യി ര​ണ്ട് തീ​പി​ടി​ത്ത​ങ്ങ​ളാ​ണ് ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷ സേ​ന അ​ണ​ച്ച​ത്.

ദേ​ശീ​യ പാ​ത​യി​ൽ മു​രി​ങ്ങൂ​ർ ടോ​ണി​ക്കോ ക​ഫേ​ക്ക് എ​തി​ർ​വ​ശ​ത്താ​ണ് ആ​ദ്യം തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. റോ​ഡി​രി​കി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ന് ആ​രോ തീ​യി​ട്ട​താ​ണ് കാ​ര​ണം. ചാ​ല​ക്കു​ടി അ​ഗ്നി​ര​ക്ഷ സേ​ന​യി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫി​സ​ർ പി.​ഒ. വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ പി.​കെ. അ​ജി​ത്കു​മാ​ർ, യു. ​അ​നൂ​പ്, രോ​ഹി​ത് കെ. ​ഉ​ത്ത​മ​ൻ, നി​ഖി​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ എ​ത്തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

മ​റ്റൊ​രു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത് പോ​ട്ട ആ​ശ്ര​മം സി​ഗ്ന​ൽ ജ​ങ്ഷ​ന് സ​മീ​പ​മാ​ണ്. ദേ​ശീ​യ​പാ​ത​യു​ടെ അ​രി​കി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യ​ങ്ങ​ൾ​ക്ക് ആ​രോ തീ ​ഇ​ട്ട​താ​ണ് ഇ​വി​ടേ​യും വി​ല്ല​നാ​യ​ത്. അ​ഗ്നി​ര​ക്ഷ സേ​ന​യെ​ത്തി തീ​യ​ണ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summer heatThrissur Newsfire
News Summary - summer haeat; fire increasing in thrissur
Next Story