ഓണ വിളവെടുപ്പിനൊരുങ്ങി സുമയ്യയുടെ ചെണ്ടുമല്ലി തോട്ടം
text_fieldsചെണ്ടുമല്ലി പൂ കൃഷി തോട്ടത്തിൽ സുമയ്യ
ചെന്ത്രാപ്പിന്നി: ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ചെണ്ടുമല്ലി കൃഷിയിൽ നൂറുമേനി വിസ്മയം തീർത്തിരിക്കുകയാണ് ഒരു വനിത കർഷക. കഴിമ്പ്രം നരിക്കുഴി പറമ്പിൽ അബ്ദുൽ സലീമിന്റെ മകളും കർഷകയുമായ സുമയ്യയാണ് പരീക്ഷണകൃഷിയിൽ നൂറുമേനി സ്വന്തമാക്കിയത്. കഴിമ്പ്രം പാട്ടുകുളങ്ങര കാർത്യായനി ക്ഷേത്രത്തിന് സമീപത്തെ സ്ഥലത്താണ് സുമയ്യയുടെ പൂ കൃഷി.
വലപ്പാട് കൃഷി ഭവനിൽ നിന്ന് ലഭിച്ച അഞ്ഞൂറോളം ഹൈബ്രിഡ് തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്. മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന കൃഷിയിടം സന്ദർശകർക്ക് കൗതുക കാഴ്ച്ചയൊരുക്കുന്നുണ്ട്. വലപ്പാട് ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ വർഷത്തെ മികച്ച കർഷകയായി തെരഞ്ഞെടുക്കപ്പെട്ട സുമയ്യ കുറച്ചു വർഷങ്ങളായി കാർഷിക മേഖലയിൽ സജീവമാണ്. ഓണവിപണി ലക്ഷ്യമാക്കി ചെയ്ത പൂ കൃഷിയുടെ വിളവെടുപ്പ് എത്രയും വേഗം നടത്താനുള്ള തയാറെടുപ്പിലാണ് സുമയ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

