Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേല്‍ശാന്തിയുടെ...

മേല്‍ശാന്തിയുടെ ആത്മഹത്യ: കേസെടുക്കണമെന്ന് ആത്മീയ ആചാര്യസന്യാസി സഭ

text_fields
bookmark_border
മേല്‍ശാന്തിയുടെ ആത്മഹത്യ: കേസെടുക്കണമെന്ന് ആത്മീയ ആചാര്യസന്യാസി സഭ
cancel

കൊടകര: തിരുവനന്തപുരം ആനയറ മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് കാരണക്കാര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് ആത്മീയ ആചാര്യസന്യാസി സഭ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുടപ്പനക്കുന്ന് ഇരപ്പുകുഴി നിവാസി വിഷ്ണുവിനെയാണ്(35) കഴിഞ്ഞദിവസം പുലര്‍ച്ച ക്ഷേത്രക്കമ്മിറ്റി ഓഫിസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനമാര്‍ഗം നടത്തുന്ന പൂജാരിമാര്‍, വാദ്യക്കാര്‍, കഴകക്കാര്‍ എന്നിവരെ മാനസികമായി തളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ക്ഷേത്രഅധികാരികളില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെ പ്രതികരിക്കാന്‍ ആരും മുന്നോട്ടുവരുന്നില്ലെന്നും സഭാ ഭാരവാഹികള്‍ ആരോപിച്ചു.

വിഷ്ണുവിനുണ്ടായ അനുഭവം കേരളത്തില്‍ ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും ജാതിമത രാഷ്ട്രീയത്തിനതീതമായി ഇതിനെതിരെ പ്രതിഷേധമുണ്ടാകണം. ക്ഷേത്രജീവനക്കാര്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നും സഹപ്രവര്‍ത്തകനായ മേല്‍ശാന്തിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ ക്ഷേത്രാങ്കണങ്ങളില്‍ ഒരുമണിക്കൂര്‍നേരം പ്രതിഷേധ സദസ്സ് നടത്തുമെന്നും ആത്മീയ ആചാര്യസന്യാസി സഭ സംസ്ഥാന പ്രസിഡൻറ് ബാബു സ്വാമി, ജോ. സെക്രട്ടറി മധു പനങ്ങാട് എന്നിവര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewslocalnewsThrissur
News Summary - Suicide of Chief Priest: Spiritual Acharya Sanyasi Sabha Demands Case be Registered
Next Story