Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ കോവിഡ്​ വൈറസിന്‍റെ വകഭേദങ്ങൾ പുകവലിക്കാരെ കൂടുതൽ ബാധിക്കുന്നെന്ന്​ പഠനം

text_fields
bookmark_border
ഇന്ന്​ പുകവലി വിരുദ്ധ ദിനം
smoking
cancel

തൃശൂർ: ഇന്ത്യൻ കോവിഡ്​ വൈറസി​െൻറ വകഭേദങ്ങൾക്ക്​ പുകവലിക്കാരോട്​ പ്രതിപത്തി കൂടുതലാണെന്ന്​ പഠനങ്ങൾ വെളിപ്പെടുത്തുന്നു. കോവിഡ്​ വൈറസിനെ​​ മനുഷ്യ ശരീരത്തിലെ കോശങ്ങളിലേക്ക്​ കയറാൻ സഹായിക്കുന്ന പ്രോട്ടീനായ എ.സി.ഇ -2 ​െൻറ (ആൻജിയോടെൻസിങ്​ കൺവർട്ടിങ്​ എൻസൈം-2 ) സാന്നിധ്യം ശരീരത്തിൽ വർധിപ്പിക്കുന്നതാണ്​ പുകവലിയെന്നാണ്​ പുതുകണ്ടെത്തലെന്ന്​ പൊതുജനാരോഗ്യ വിഗദ്​ധർ വെളിപ്പെടുത്തുന്നു.

ശരീരത്തിനകത്തേക്ക്​ വൈറസിനെ സ്വീകരിക്കുന്ന വാതായനങ്ങളാണ്​ പ്രോട്ടീനായ എ.സി.ഇ -2 ​. കോവിഡ്​ വകഭേദങ്ങൾ വരു​േമ്പാൾ വൈറസും എ.സി.ഇ-2 ഉം ആയുള്ള ബന്ധം ശക്​തിപ്പെട്ടു വരുന്നതായാണ്​ കണ്ടുവരുന്നത്​. ഇതോടെ രോഗസാധ്യത വർധിക്കുകയാണ്​. ''അതായത്​ ചൈനയിൽ കോവിഡ്​ 19 വൈറസ്​ കണ്ടെത്തു​േമ്പാൾ വൈറസും എ.സി.ഇ-2ഉം പരിചയക്കാർ മാത്രമായിരുന്നു. എന്നാൽ കോവിഡ്​ 19 ഇന്ത്യൻ വകഭേദ വൈറസായി രൂപാന്തരണം പ്രാപിച്ചപ്പോൾ ഇവർ കൂട്ടുകാരായി മാറി''- തിരുവനന്തപുരം മെഡിക്കൽ കോളജ്​ കമ്യൂണിറ്റി മെഡിസിൻ അസോ. പ്രഫസറും പൊതുജനാരോഗ്യ പ്രവർത്തകനുമായ ഡോ. അനീഷ് 'മാധ്യമ'ത്തോട്​ പറഞ്ഞു.

വൈറസിനോട്​ സൗഹൃദം കാണിക്കുന്ന എ.സി.ഇ-2​െൻറ സാന്നിധ്യം കോശങ്ങളിൽ വർധിപ്പിക്കുന്ന പല ഘടകങ്ങളുണ്ട്​. അതിൽ പ്രധാന കാരണം പുകവലിയാണ്​. പുകവലിക്കുന്നവരുടെ ശ്വസന നാളത്തി​െൻറ പ്രതലത്തിലെ കോശങ്ങളിൽ എ.സി.ഇ-2​െൻറ ശക്​ത സാന്നിധ്യം കൂടുതലാണെന്ന്​ പല പഠനങ്ങളും വെളിപ്പെടുത്തുന്നു. അതിനാൽ പുകവലിക്കാരിൽ രോഗസാധ്യത കൂടുതലാണ്​-​ ഡോ. ​അനീഷ്​ പറഞ്ഞു.

പുകവലിയെത്തുടർന്നുണ്ടാകുന്ന 'എംഫിസീമ' എന്ന ശാരീരികാവസ്​ഥ ശ്വാസകോശത്തി​െൻറ പ്രവർത്തനത്തെ ക്ഷയിപ്പിക്കുന്നു. ശ്വാസകോശത്തിനുള്ളിൽ ഉണ്ടാകേണ്ട ചെറു അറകൾ വലിപ്പം വെച്ച്​ ശ്വാസതടക്കമുണ്ടാക്കുന്നതാണ്​ 'എംഫിസീമ'. കോവിഡ്​ 19 നെത്തുടർന്ന്​ ന്യൂമോണിയ വരു​േമ്പാൾ ഇത്തരക്കാരിൽ ശ്വാസകോശത്തി​െൻറ കാര്യക്ഷമത കുറയുകയും ജീവന്​ ഭീഷണി ഉയർത്തുകയും ചെയ്യുന്നു.പുകവലിക്കു​േമ്പാൾ നമ്മുടെ ശ്വാസ നാളത്തിലെ സ്രവങ്ങൾ വരണ്ടുപോകുന്നത്​ ശരീരത്തി​െൻറ പ്രതിരോധ ശേഷിയെ ബാധിക്കുന്നുണ്ട്​. ശരീരത്തിന്​ സഹായകമായ ഹോർമോണുകളും ആൻറിബോഡികളും ഇതോടൊപ്പം നശിക്കുന്നു. കൂട്ടമായി സിഗററ്റ്​ വലിക്കുന്നതും പുക പങ്കുവെക്കുന്നതും കോവിഡ്​ 19 പടരാൻ കാരണമായിട്ടുണ്ട്​.

പുകയില എന്ന വില്ലൻ

പ്രതിവർഷം ​ 60-70 ലക്ഷം പേരാണ്​ പുകയില ജന്യരോഗങ്ങൾ മൂലം ലോകത്ത് മരിക്കുന്നതെന്നാണ് നെന്മാറ അവൈറ്റിസ് ഇൻസ്റ്റിററ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണോളജിസ്റ്റ് ഡോ.വിനായക് 'മാധ്യമ'ത്തോട് പറഞ്ഞു. ഇന്ത്യയിൽ 10-12 ലക്ഷം പേർ പ്രതിവർഷം പുകയില ഉപയോഗത്തെത്തുടർന്ന്​ മരിക്കുന്നുണ്ട്​. ലോകത്ത്​ നടക്കുന്ന മരണ കാരണങ്ങളിൽ മൂന്നാമതാണ്​ പുകയിലയുമായി ബന്ധപ്പെട്ട മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്​.​

​ക്രോണിക്​ ഒബ്​സ്​ട്രക്​ടീവ്​ പൾമണറി ഡിസീസ്​ (സി.ഒ.പി.ഡി) ആണ്​ പുകയില ഉപയോഗം മൂലം മനുഷ്യനെ ബാധിക്കുന്ന പ്രധാന അസുഖമായി വിലയിരുത്തുന്നത്​.ശ്വാസകോശങ്ങള്‍ ഭാഗീകമായിഅടഞ്ഞുപോകുന്നതും എന്നാല്‍ ഒരിക്കലും വിട്ടുമാറാത്തതുമായ ഒരു മാരകമായ അസുഖമാണിത്​. കേരളം ഉൾപ്പെടെ പുകയില ഉപയോഗിക്കുന്നവരിൽ സ്ത്രീകൾ കൂടി വരുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. സിഗററ്റ് പങ്കിടുന്നത് ഉൾപ്പെടെ കാരണങ്ങൾ കോവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Studies show that Covid virus strains are more likely to affect smokers
Next Story