Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈകൂപ്പി തൊഴുതിട്ടും...

കൈകൂപ്പി തൊഴുതിട്ടും കാര്യമില്ല; വടക്കാഞ്ചേരിയിൽ ഇപ്പോഴും വിദ്യാർഥികൾ ബസിന് പുറത്ത്

text_fields
bookmark_border
കൈകൂപ്പി തൊഴുതിട്ടും കാര്യമില്ല; വടക്കാഞ്ചേരിയിൽ ഇപ്പോഴും വിദ്യാർഥികൾ ബസിന് പുറത്ത്
cancel

വ​ട​ക്കാ​ഞ്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​ദ്യാ​ർ​ഥി​ക​​ളെ ക​യ​റ്റാ​തെ വീ​ണ്ടും സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രു​ടെ ക്രൂ​ര​ത. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ പ​രാ​തി​യു​മാ​യി ഒ​രു കൂ​ട്ടം വി​ദ്യാ​ർ​ഥി​ക​ൾ വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. രാ​വി​ലെ 7.30 മു​ത​ൽ 8.20 വ​രെ​യു​ള്ള സ​മ​യ​ത്ത് വ​ട​ക്കാ​ഞ്ചേ​രി സ്റ്റാ​ൻ​ഡി​ൽ നി​ന്ന് തി​രൂ​ർ, തൃ​ശൂ​ർ, ഭാ​ഗ​ത്തേ​ക്കു​ള്ള സ്കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ബ​സു​ക​ളി​ൽ ക​യ​റ്റാ​തെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത്. പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ അ​ട​ച്ചി​ട്ട്​ ക​ണ്ട​ക്ട​ർ​മാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി​യാ​ണ് ക്രൂ​ര​ത കാ​ണി​ക്കു​ന്ന​ത്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തേ സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ബ​സി​ൽ ക​യ​റ്റാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക് മു​ന്നി​ൽ കൈ​കൂ​പ്പി തൊ​ഴു​ത സം​ഭ​വം ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​റ​ച്ച് ദി​വ​സം മാ​ന്യ​മാ​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​ർ പെ​രു​മാ​റി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​പ്പോ​ൾ വീ​ണ്ടും പ്ര​ശ്നം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 7.30 മു​ത​ൽ 8.45 വ​രെ നി​ന്നി​ട്ടും 11 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളു​ക​ളി​ൽ പോ​കാ​ൻ ക​ഴി​യാ​തെ തി​രി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്നു. നി​യ​മം ലം​ഘി​ക്കു​ന്ന ബ​സു​ക​ളു​ടെ പേ​രു​ക​ൾ സ​ഹി​ത​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളും, ര​ക്ഷി​താ​ക്ക​ളും പ​രാ​തി ന​ൽ​കി​യ​ത്.

എം.​വി.​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ​യ​യും വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സി​ലും അ​റി​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും, പൊ​ലീ​സും ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി. തു​ട​ർ​ന്നും പ​രാ​തി​യു​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും, ഡ്രൈ​വ​റു​ടേ​യും, ക​ണ്ട​ക്ട​റു​ടേ​യും ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും എം.​വി.​ഡി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷീ​ബ, സെ​ന്തി​ൽ എ​ന്നി​വ​ർ ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:students protestwadakkancheryprivate bus staffKerala
News Summary - Students still outside the bus in Wadakkancherry
Next Story