രോഗികൾക്ക് സഹായഹസ്തവുമായി സി.എസ്.എം ഇംഗ്ലീഷ് മീഡിയം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ
text_fieldsമാധ്യമം’ ഹെൽത്ത് കെയറിലേക്ക് തളിക്കുളം സി.എസ്.എം ഇംഗ്ലീഷ് മീഡിയം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച സംഭാവന സ്കൂൾ ലീഡർ ദാനയിൽനിന്ന് ഹെൽത്ത്
കെയർ എക്സിക്യൂട്ടീവ് ഓഫിസർ ടി.എം. കുഞ്ഞുമുഹമ്മദ്, വാടാനപ്പള്ളി ‘മാധ്യമം’
ഏരിയ ഫീൽഡ് കോഓഡിനേറ്റർ മുഹമ്മദ് ഹനീഫ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു
തൃശൂർ: ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് തളിക്കുളം സി.എസ്.എം ഇംഗ്ലീഷ് മീഡിയം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സംഭാവന സ്വരൂപിച്ചു നൽകി.സ്കൂൾ ലീഡർ ദാനയിൽനിന്നും ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഓഫിസർ ടി.എം. കുഞ്ഞുമുഹമ്മദ്, വാടാനപ്പള്ളി മാധ്യമം ഏരിയ ഫീൽഡ് കോഓഡിനേറ്റർ മുഹമ്മദ് ഹനീഫ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ദിനേശ് ബാബു, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ, മാനേജർ പി.കെ. ഹൈദർ അലി, സെക്രട്ടറി സി.എം. നൗഷാദ് എന്നിവർ സംസാരിച്ചു.

