Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'നിലാവി'ൽ...

'നിലാവി'ൽ പൊലിയുന്നത്​ കെ.എസ്​.ഇ.ബിയുടെ 123 കോടി

text_fields
bookmark_border
നിലാവിൽ പൊലിയുന്നത്​ കെ.എസ്​.ഇ.ബിയുടെ 123 കോടി
cancel

തൃശൂർ: ത​ദ്ദേശ സ്ഥാപനങ്ങളിലെ തെരുവുവിളക്കുകൾ എൽ. ഇ.ഡിയാക്കുന്നതിലൂടെ കെ.എസ്​.ഇ.ബിക്ക്​ നഷ്​ടമാവുന്നത്​ 123 കോടി. കിഫ്​ബിയിൽ നിന്നുള്ള സാമ്പത്തിക സഹായത്താൽ തദ്ദേശവകുപ്പ്​ വഴിയാണ്​ 'നിലാവ്​' എന്ന എൽ.ഇ.ഡി ഊർജനഷ്​ട ലഘൂകരണ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്​. ആദ്യഘട്ടത്തിൽ വരുമാന നഷ്​ടം ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡിനകത്ത്​ വിമർശനത്തിനിടയാക്കിയ പദ്ധതി നിയമസഭ തെരഞ്ഞെടുപ്പി​നോടനുബന്ധിച്ചാണ്​ ഔദ്യോഗികമായി പ്രഖ്യാപിച്ചത്​. കെ.എസ്​.ഇ.ബിയുടെ വരുമാനത്തിന്​ തിരിച്ചടിയാവുന്നതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വൈദ്യുതിചെലവിൽ വൻ കുറവും പദ്ധതി നടപ്പാകുന്നതോടെ വന്നേക്കും. സംസ്ഥാനത്തെ 16.24 ലക്ഷം തെരുവുവിളക്കുകളിൽ പ്രതിവർഷം 373 .4 എം.യു (മില്ല്യൻ യൂനിറ്റ്​) വൈദ്യുതിയാണ്​ ഉപയോഗിക്കപ്പെടുന്നത്​. യൂനിറ്റിന്​ 4.62 രൂപ നിരക്കിൽ 203.38 കോടി രൂപ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന്​ ​കെ.എസ്​.ഇ.ബിക്ക്​ ലഭിക്കുന്നുണ്ട്​. 18 വാട്ട്​ മുതൽ 110 വാട്ട്​ വരെയുള്ള എൽ.

ഇ.ഡി ലൈറ്റായി മാറു​േമ്പാൾ വൈദ്യുതി ഉപഭോഗ നിരക്ക്​ 80 കോടിയിലേക്ക്​ ചുരുങ്ങും. അതായത്​ പ്രതിവർഷം വൈദ്യുതി ചാർജിനത്തിൽ 123 കോടിയുടെ കുറവാണ്​ ഈ പദ്ധതി കെ.എസ്​.ഇ.ബിക്ക്​ സമ്മാനിക്കുക. മൂന്ന്​ വർഷം മുമ്പാണ്​ 298 കോടി​ പദ്ധതി മതിപ്പ് കണക്കാക്കി സർക്കാറി​െൻറ വൈദ്യുത മേഖലയിലെ മുൻഗണന പദ്ധതിയായി 'നിലാവ്​' എൽ.ഇ.ഡി പദ്ധതി ആശയം കെ.എസ്​.ഇ.ബി അധികൃതരിൽ നിന്നുതന്നെ ഉരുത്തിരിഞ്ഞത്​. ഇതിനായി ഊർജമേഖലയിലെ പൊതു ധനകാര്യ കമ്പനിയായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡിൽ (ആർ.ഇ.സി) നിന്ന്​ വായ്​പ എടുക്കാൻ കിഫ്​ബിക്ക്​ സർക്കാർ അംഗീകാരവും നൽകി. 10.5 ലക്ഷം തെരുവുവിളക്കുകളാണ്​ പദ്ധതി ഭാഗമായി മാറ്റുക. പദ്ധതി ഭാഗമല്ലാതെ 5.9 ലക്ഷം നേരത്തെ എൽ.ഇ.ഡി ആയിട്ടുണ്ട്​. ബാക്കി തെരുവുവിളക്കുകളിൽ 2.5 ലക്ഷം ആദ്യഘട്ടമായും 8.5 ലക്ഷം രണ്ടാംഘട്ടമായും എൽ.ഇ.ഡിയിലേക്ക്​ മാറും. ഇതിനകം 1.76 ലക്ഷം തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക്​ മാറി. പദ്ധതിയുടെ 80 ശതമാനം ചെലവ്​ കിഫ്​ബി മുൻകൂറായി നൽകും. ബാക്കി 20 ശതമാനം ഏഴ്​ വർഷത്തെ നടത്തിപ്പ്​ കാലാവധിക്കുള്ളിൽ നൽകുമെന്നാണ്​ ധാരണ. വൈദ്യുതി ഉപഭോഗം കൂടുതലുള്ള 'പീക്ക്​ അവറിൽ' ഉപ​േഭാഗം കുറയുമെന്ന ആശ്വാസം​ ഒഴിച്ച്​ വരുമാനനഷ്​ടം വൻ തിരിച്ചടിയായാണ്​ കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥ സംഘടനകൾ വിലയിരുത്തുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSEBStreetlights
News Summary - Streetlights to LED : KSEB will lose `123 crore
Next Story