തെരുവുനായ് ശല്യം; ഇരുചക്ര വാഹനയാത്രികർക്ക് വീണ് പരിക്കേറ്റു
text_fieldsമാള മേഖലയിൽ അലഞ്ഞുനടക്കുന്ന നായ്ക്കൾ
മാള: മേഖലയിൽ തെരുവുനായ് ശല്യം വീണ്ടും രൂക്ഷമാകുന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വെച്ച് യാത്രക്കാരന് കഴിഞ്ഞ ദിവസം ഇവയുടെ കടിയേറ്റു. പൊയ്യ പഞ്ചായത്ത് മാളപള്ളിപ്പുറം വാർഡ് രണ്ട്, മൂന്ന് എന്നിവിടങ്ങളിൽ നായ്ക്കൾ പിന്തുടർന്നതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ഒന്നിലധികം സംഭവങ്ങൾ ഇങ്ങിനെ ഉണ്ടാകുന്നതായി പരിസരവാസികൾ പറഞ്ഞു. നായ്ക്കൾ നിരവധി വളർത്തുകോഴികളെ ആക്രമിച്ചതായി വീട്ടുകാർ പറയുന്നു.
കൂട്ടമായാണിവ എത്തുന്നത്. ആടുകളെ ആക്രമിക്കുന്നതും പതിവാണ്. കൂടുകൾ തകർത്താണ് നായ്ക്കകൾ വളർത്തുജീവികളെ കൊല്ലുന്നത്. ഇറച്ചി-മത്സ്യ വിൽപനകേന്ദ്രങ്ങളിൽനിന്ന് മാലിന്യം അലക്ഷ്യമായി പുറംതള്ളുന്നത് തെരുവ് നായ്ക്കകൾ പ്രദേശത്ത് വർധിക്കാൻ കാരണമാകുന്നുണ്ട്.
മാള, പൊയ്യ കുടുംബാര്യോഗ്യ കേന്ദ്രങ്ങളും നായ്ക്കകൾ താവളമാക്കുന്നുണ്ട്. തെരുവുനായ് നിയന്ത്രണത്തിന് കർശന നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും നടപടി എടുത്തിട്ടില്ല. തെരുവുനായ് ശല്യം ഇല്ലാതാക്കാനുള്ള പദ്ധതികൾ പഞ്ചായത്തുകൾ തനത് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

