മേത്തലയിൽ തെരുവ് നായ് വിളയാട്ടം
text_fieldsകൊടുങ്ങല്ലൂർ: മേത്തലയിൽ തെരുവ് നായുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. വയോധികയുടെ കമ്മലുൾപ്പെടെ ചെവി കടിച്ചു പറിച്ച നായ് പ്രദേശമാകെ ഭീതി വിതച്ചു. കടുക്കച്ചവട് ശാസ്താംപറമ്പിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ചാമക്കൽ സോമന്റെ ഭാര്യ ലളിത (70), തേവാലിൽ പ്രദീപ് (65), കീഴ്ത്തുള്ളി കളരിക്കൽ കൃഷ്ണവേണി (36) എന്നിവർക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പ്രദീപിനെയാണ് ആദ്യം ആക്രമിച്ചത്.
പരിസരവാസിയായ ലളിത നായയെ ഓടിക്കാൻ ശ്രമിച്ചതോടെ കൂടുതൽ ശൗര്യത്തോടെ നായ് അവർക്കുനേരേ തിരിയുകയായിരുന്നു.
ആക്രമണത്തിൽ ലളിതയുടെ ചെവി രണ്ടായി മുറിഞ്ഞു. വായിൽ അകപ്പെട്ട ലളിതയുടെ കമ്മലുമായി നായ് ഓടി പോവുകയായിരുന്നു.
പരിക്കേറ്റ ലളിതയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. തെരുവ് നായ്ക്കൾക്കെതിരെ കാര്യക്ഷമമാ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

