Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴഞ്ഞിയിൽ...

പഴഞ്ഞിയിൽ തെരുവുനായ്ക്കളുടെ ആക്രമണം; അഞ്ച്​ മുയലുകളെ കടിച്ചുകൊന്നു

text_fields
bookmark_border
rabbit killed 8765
cancel
camera_alt

പ​ഴ​ഞ്ഞി​യി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്ന

മു​യ​ലു​ക​ൾ

Listen to this Article

പ​ഴ​ഞ്ഞി: തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​മാ​യെ​ത്തി വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന മു​യ​ലു​ക​ളെ ക​ടി​ച്ചു​കൊ​ന്നു. പ​ഴ​ഞ്ഞി ഒ​റ്റ​തെ​ങ്ങ് റോ​ഡി​ന് സ​മീ​പം ചെ​റു​വ​ത്തൂ​ര്‍ ലി​വി​ന്റെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന അ​ഞ്ച് മു​യ​ലു​ക​ളെ​യാ​ണ് നാ​യ്​​ക്ക​ള്‍ കൊ​ന്നൊ​ടു​ക്കി​യ​ത്. കൂ​ട്ട​മാ​യെ​ത്തി​യ പ​ത്തോ​ളം നാ​യ്ക്ക​ളാ​ണ് മു​യ​ലു​ക​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​രു​മ്പ് വ​ല ത​ക​ര്‍ത്താ​ണ് മു​യ​ലു​ക​ളെ ആ​ക്ര​മി​ച്ച​ത്. ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍ന്നെ​ങ്കി​ലും നാ​യ്ക്ക​ളെ പേ​ടി​ച്ച് പു​റ​ത്തി​റ​ങ്ങാ​നാ​യി​ല്ല.

ഈ ​മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ട്ടി​ത്ത​ടം പു​ലി​ക്കോ​ട്ടി​ൽ എ​ൽ​സി​യു​ടെ വീ​ട്ടി​ലെ മു​യ​ലി​ന്റെ കാ​ൽ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​രു​ന്നു. ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് ലൈ​റ്റി​ട്ട​തോ​ടെ ഇ​വ ഓ​ടി​പ്പോ​യി.

Show Full Article
TAGS:stray dog attack stray dog 
News Summary - stray dog attack in pazhanji
Next Story