Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടപ്പുറത്ത് തെരുവ്...

കോട്ടപ്പുറത്ത് തെരുവ് നായ് ആക്രമണം: വയോധികയെ കടിച്ച് പരിക്കേൽപ്പിച്ചു

text_fields
bookmark_border
stray dog
cancel
camera_alt

(പ്രതീകാത്മക ചിത്രം)

മേ​ത്ത​ല: കോ​ട്ട​പ്പു​റ​ത്ത് ഭീ​തി പ​ര​ത്തി തെ​രു​വ് നാ​യ് ആ​ക്ര​മ​ണം. പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ വ​യോ​ധി​ക​യെ ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ആക്ര​മി​ച്ചു. കോ​ട്ട​പ്പു​റം പാ​ല​പ്പ​റ​മ്പി​ൽ എ​ൽ​സി​യെ​യാ​ണ്(78) നാ​യ് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​വ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

കോ​ട്ട​പ്പു​റം പ്ര​ദേ​ശ​ത്ത് നി​ര​വ​ധി പൂ​ച്ച​ക​ളെ​യും നാ​യ് ആ​ക്ര​മി​ച്ചു. ഇ​തി​ൽ ക​ടി​യേ​റ്റ ചി​ല പൂ​ച്ച​ക​ൾ ത​ൽ​ക്ഷ​ണം മ​രി​ച്ചു. മ​റ്റ് നാ​യ്ക്ക​ളെ​യും ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ബാ​ഗ് ക​ടി​ച്ചു​കീ​റി​യ നാ​യ് വ​ഴി​യാ​ത്ര​ക്കാ​രു​ടെ വ​സ്ത്ര​ങ്ങ​ളും ക​ടി​ച്ചു ന​ശി​പ്പി​ച്ചു. മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച നാ​യെ ത​ളി​ക്കു​ളം അ​നി​മ​ൽ കെ​യ​ർ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ വൈ​കീ​ട്ടോ​ടെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog attackdog bite
News Summary - Stray dog ​​attack in Kottapuram-Elderly woman bitten and injured
Next Story