Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകള്ളുഷാപ്പിൽനിന്ന്...

കള്ളുഷാപ്പിൽനിന്ന് സ്പിരിറ്റ് ശേഖരം പിടികൂടി

text_fields
bookmark_border
കള്ളുഷാപ്പിൽനിന്ന് സ്പിരിറ്റ് ശേഖരം പിടികൂടി
cancel
camera_alt

സു​ധീ​ഷ്, അ​നീ​ഷ്, ശ്രീ​ദ​ത്ത്, രാ​കേ​ഷ് കൃ​ഷ്ണ

ആ​ളൂ​ർ: വെ​ള്ളാ​ൻ​ചി​റ​യി​​ലെ ക​ള്ളു​ഷാ​പ്പി​ൽ​നി​ന്ന് വ​ൻ സ്പി​രി​റ്റ് ശേ​ഖ​രം പി​ടി​കൂ​ടി. മൂ​ന്നു യു​വാ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ. പ​ന​ങ്ങാ​ട് പ​ഴു​പ​റ​മ്പി​ൽ സു​ധീ​ഷ് (47), ക​രു​വ​ന്നൂ​ർ പു​ത്ത​ൻ​തോ​ട് കു​ട്ട​ശേ​രി അ​നീ​ഷ് (35), പെ​രി​ഞ്ഞ​നം വ​ട​ക്കേ​ട​ത്ത് ശ്രീ​ദ​ത്ത് (29), ചേ​ർ​പ്പ് ഇ​ഞ്ച​മു​ടി മ​ച്ചി​ങ്ങ​ൽ രാ​കേ​ഷ് കൃ​ഷ്ണ (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

250 ലി​റ്റ​ർ ഡൈ​ല്യൂ​റ്റ​ഡ് സ്പി​രി​റ്റ്, 400 ലി​റ്റ​ർ ഷു​ഗ​ർ മി​ക്സി​ങ് വാ​ട്ട​ർ, വാ​ഹ​നം എ​ന്നി​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളാ​ൻ​ചി​റ ഗേ​റ്റി​ൽ കെ.​ടി. ശ​ങ്ക​ര​ന്റെ പേ​രി​ൽ ലൈ​സ​ൻ​സു​ള്ള ഷാ​പ്പി​ൽ​നി​ന്നാ​ണ് സ്പി​രി​റ്റ് ക​ണ്ടെ​ടു​ത്ത​ത്. പി​ടി​യി​ലാ​യ സു​ധീ​ഷ് ഷാ​പ്പ് മാ​നേ​ജ​റാ​ണ്. സ്പി​രി​റ്റി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വെ​ള്ളാ​ൻ​ചി​റ​യി​​ലെ ക​ള്ളു​ഷാ​പ്പി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ സ്പി​രി​റ്റ്


പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റെ​യ്ഡ് തു​ട​രു​ന്ന​തി​നി​ടെ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ങ്ഗ്രെ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ന ന​ട​ത്തി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ബാ​ബു കെ. ​തോ​മ​സ്, ജി​ല്ല റൂ​റ​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഷാ​ജ് ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും ആ​ളൂ​ർ പൊ​ലീ​സും ചേ​ർ​ന്നാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toddy shopSpirit Seizedspirit
News Summary - stock of spirits was seized from the toddy shop
Next Story