സംസ്ഥാന സ്കൂൾ കായികമേള; ജൂഡോയിൽ സ്വർണം
text_fieldsയു.സി. ശ്രീഷ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് 52 കിലോയിൽ താഴെയുള്ളവരുടെ ജൂഡോ വിഭാഗത്തിൽ സ്വർണം യു.സി. ശ്രീഷക്ക്. തൃശൂർ നടുവിലാൽ സി.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ഈ 16 കാരി. അന്തിക്കാട് ഉപ്പാട്ട് വീട്ടിൽ യു.എം. ചന്ദ്രന്റെയും ടി.വി. അബിതയുടെയും മകളാണ്.
ഒന്നാം ക്ലാസ് മുതൽ ജൂഡോ പരിശീലനം ആരംഭിച്ച ശ്രീഷ, 11 വർഷമായി ഈ രംഗത്ത് സജീവമാണ്. ചെറുപ്പത്തിൽ മകളുടെ കുറുമ്പ് കുറച്ച് അച്ചടക്കം വളർത്തുന്നതിനായാണ് അച്ഛൻ ചന്ദ്രൻ ശ്രീഷയെ ജൂഡോയിൽ ചേർത്തത്. സ്കൂൾതല മത്സരങ്ങളിൽ ശ്രീഷ നേടുന്ന ആദ്യ സ്വർണ മെഡലാണിത്. സംസ്ഥാനതലത്തിൽ നാല് വെള്ളിയും രണ്ടു വെങ്കലവും ഉണ്ട്. സ്കൂൾ മീറ്റിൽ ഖേലോ ഇന്ത്യയുടെ സൗത്ത് സോൺ ജൂഡോ മത്സരത്തിലും ഒരു സ്വർണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

