ഉണ്ണാൻ പോന്നോളൂ; കലവറ റെഡി
text_fieldsതൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ കലവറ
മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ: സംസ്ഥാന സ്കൂൾ കലാത്സവത്തിനോടനുബന്ധിച്ച് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഭക്ഷണപ്പുര സജീവമായി. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കലവറ നിറക്കൽ ഉദ്ഘാടനം ചെയ്തു. നാല് നേരമായി 60,000 പേർക്ക് ഭക്ഷണം നൽകേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. കുട്ടികളിൽനിന്ന് ശേഖരിച്ച തേങ്ങയടക്കം പലതരത്തിലുള്ള പച്ചക്കറികൾ ഒരു ദിവസം ഭക്ഷണമൊരുക്കുന്നതിന് ഉപയോഗിക്കും.
തൃശൂർ മുൻസിപ്പൽ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, കലക്ടർ അർജുൻ പാണ്ഡ്യൻ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ്, കലോത്സവത്തിനായി സ്വാദിഷ്ടമായ ഭക്ഷണമൊരുക്കുന്നതിന് നേതൃത്വം നൽകുന്ന പഴയിടം മോഹനൻ നമ്പൂതിരി, ഭക്ഷണകമ്മിറ്റി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഭക്ഷണ പന്തലിൽ നടന്ന പാലുകാച്ചൽ ചടങ്ങിൽ പഴയിടം മോഹനൻ നമ്പൂതിരി തിരി തെളിയിച്ചു.
മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എൻ.കെ. അക്ബർ, എ.സി. മൊയ്‌തീൻ, സനീഷ് കുമാർ ജോസഫ്, മേയർ ഡോ. നിജി ജസ്റ്റിൻ, കലക്ടർ അർജുൻ പാണ്ഡ്യൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

