സംസ്ഥാന ഇന്റർ കോളജ് പഞ്ചഗുസ്തി; അനാമികയും സ്റ്റീവ് തോമസും ചാമ്പ്യൻ ഓഫ് ചാമ്പ്യന്മാർ
text_fieldsസംസ്ഥാന ഇന്റർ കോളജ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടിയവർക്ക് സനീഷ് കുമാർ ജോസഫ്
എം.എൽ.എ ട്രോഫി വിതരണം ചെയ്യുന്നു
കൊരട്ടി: സംസ്ഥാന ഇന്റർ കോളജ് പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കണ്ണൂരിന്റെ അനാമികയും വയനാടിന്റെ സ്റ്റീവ് തോമസും ചാമ്പ്യൻ ഓഫ് ചാമ്പ്യന്മാരായി. കേരള ആം റെസ്ലിങ് അസോസിയേഷനും കൊരട്ടി പൊങ്ങം നൈപുണ്യ കോളജും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ഇന്റർ കോളജ് സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ് നൈപുണ്യ കോളജിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കേരള ആം റെസ്ലിങ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജി എളൂർ, ഓർഗനൈസിങ് സെക്രട്ടറി അഡ്വ. വി. ജോഷി ഫ്രാൻസിസ്, ഇന്റർ നാഷനൽ റഫറി എം.ഡി. റാഫെൽ, ജില്ല സെക്രട്ടറി എ.ജെ. ജൈമോൻ.
നൈപുണ്യ കോളജ് ഡയറക്ടർമാരായ ഫാ. ഡോ. പോളച്ചൻ, ഡോ. പി.എം. ജേക്കബ്, അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിമ്മി കുന്നത്തൂർ, കായികവിഭാഗം തലവൻ ഡോ. പി.എ. ശ്രീജിത്ത്, കോ ഓഡിനേറ്റർ സഞ്ജു വർഗീസ്, സ്പോർട്സ് സെക്രട്ടറി അജയ് ആന്റോ എന്നിവർ സംസാരിച്ചു. ഇന്റർനാഷനൽ റഫറി എം.ഡി. റാഫെൽ, കെ.എഫ്. നോബി, സജീഷ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. കേരളത്തിലെ നൂറിലധികം കോളജുകളിൽനിന്ന് കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

