കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂർണ പരാജയം –ചെന്നിത്തല
text_fieldsതൃശൂര്‍: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. കോവിഡ് ബാധിതര്‍ സ്വയം ചികിത്സിക്കേട്ടയെന്നാണ് സര്‍ക്കാര്‍ നിലപാട്. ആദരണീയം സംസ്കാരിക പൗരാവലിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരം ജില്ല സഹകരണ ആശുപത്രി പ്രസിഡൻറ് ടി.കെ. പൊറിഞ്ചുവിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. കിറ്റിെൻറയും പെന്ഷെൻറയും പേരില്‍ വോട്ട് ചെയ്തത് തെറ്റായെന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ജീവന്‍രക്ഷ മരുന്നുകളുടെ വില നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും കേരളത്തിലില്ല. ചികിത്സക്ക് നിവൃത്തിയില്ലാതെ ജനം ബുദ്ധിമുട്ടുമ്പോള്‍ സഹകരണ ആശുപത്രികള്‍ രക്ഷകരാവണമെന്നും കോവിഡ് ചികിത്സ മിതമായ നിരക്കില്‍ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റെടുത്ത ഏത് ഉത്തവാദിത്തവും വാശിയോടെ പൂര്‍ത്തീകരിക്കുന്ന ടി.കെ. പൊറിഞ്ചുവിെൻറ ശൈലിയാണ് ജില്ല സഹകരണ ആശുപത്രിയുടെ വളര്‍ച്ചക്ക് പിന്നിലെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. മുഖ്യരക്ഷാധികാരി ടി.വി. ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ജോസ് വള്ളൂര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്, യു.ഡി.എഫ് ജില്ല ചെയര്മാന് ജോസഫ് ചാലിശ്ശേരി, ആദരണീയം രക്ഷാധികാരി ഐ.പി. പോള്‍, ജില്ല സഹകരണ ബാങ്ക് മുന്‍ പ്രസിഡൻറ് എം.കെ. അബ്ദുൽ സലാം, കെ.പി.സി.സി നിർവാഹകസമിതി അംഗം അനില്‍ അക്കര, കെ.പി.സി.സി മുന്‍ ട്രഷററര്‍ കെ.കെ. കൊച്ചുമുഹമ്മദ്, ജില്ല സഹകരണ ആശുപത്രി സൂപ്രണ്ട് ഡോ. കെ. രാമദാസ്, പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. എസ്. അജി സ്വാഗതവും ശരത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

