നാല് ഹോട്ടലുകളില്‍നിന്ന് പഴയ ഭക്ഷണം പിടികൂടി
text_fieldsതൃശൂര്‍: കോര്പറേഷന് പരിധിയില്‍ ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളില്‍നിന്ന് പഴയ ഭക്ഷണം പിടികൂടി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഇക്ബാല്‍, ബിജി, ജഗന് എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് 19 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
അയ്യന്തോള്‍ മേഖലയിലെ പരിശോധനയില്‍ ചുങ്കം ബസ് സ്റ്റോപ്പിന് സമീപമുള്ള റാന്തല്‍ ഹോട്ടല്‍, ഒളരിയിലെ നിയ റീജന്‍സി, കൂര്‍ക്കഞ്ചേരി മേഖലയിലെ സ്ക്വാഡ് പരിശോധനയില്‍ കണിമംഗലത്തിനടുത്തുള്ള ദാസ്, കുരിയച്ചിറയിലെ ഗ്രീന്‍ ലീഫ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴയ ഭക്ഷണം പിടിച്ചെടുത്തത്. അടിയന്തരമായി ന്യൂനതകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒമ്പത് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്കി.

