Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജീവനക്കാരുടെ കുറവ്;...

ജീവനക്കാരുടെ കുറവ്; മാള പൊലീസ് സ്റ്റേഷനിൽ പരാതി കേൾക്കാനും തീർപ്പാക്കാനും കാലതാമസമെന്ന്

text_fields
bookmark_border
mala police 9768
cancel
Listen to this Article

മാ​ള: മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​ക​ൾ കേ​ൾ​ക്കാ​നും തീ​ർ​പ്പാ​ക്കാ​നും കാ​ല​താ​മ​സ​മെ​ന്ന് ആ​ക്ഷേ​പം. പ​രാ​തി​ക്കാ​ർ സ്റ്റേ​ഷ​നി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. മൂ​ന്ന് അ​ഡീ​ഷ​ന​ൽ എ​സ്.​ഐ​മാ​രാ​ണി​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ടു​പേ​ർ സ്ഥ​ലം മാ​റി പോ​യി. ഒ​രാ​ൾ ഏ​താ​നും ദി​വ​സം മു​മ്പ്​ വി​ര​മി​ച്ചു.

എ​സ്.​എ​ച്ച്.​ഒ​യും പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ​യും പു​റ​ത്ത് പോ​കു​മ്പോ​ൾ പ​രാ​തി​ക്കാ​ർ സ്റ്റേ​ഷ​നി​ൽ കാ​ത്തു​നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ൾ ഭാ​ഗി​ക​മാ​യും മാ​ള സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലാ​ണ്. പ്ര​തി​മാ​സം ശ​രാ​ശ​രി 140 കേ​സു​ക​ളു​ണ്ടാ​കാ​റു​ണ്ടി​വി​ടെ.

പ​രാ​തി​ക​ള്‍ കേ​ൾ​ക്കാ​നും തീ​ർ​പ്പാ​ക്കാ​നും ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും അ​തി​നി​ടെ ഇ​ൻ​ക്വ​സ്റ്റും കോ​ട​തി​യും എ​ല്ലാ​ത്തി​നു​മാ​യി എ​സ്.​എ​ച്ച്.​ഒ​യും പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ​യും മാ​ത്ര​മാ​ണു​ള്ള​ത്. പി.​ആ​ർ.​ഒ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം​മാ​റി പോ​യി. പ​ക​രം സം​വി​ധാ​ന​ത്തി​ന് ജി​ല്ല മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം വ​രേ​ണ്ട​തു​ണ്ട്.

1954ലാ​ണ് മാ​ള സ്റ്റേ​ഷ​ൻ നി​ല​വി​ൽ വ​ന്ന​ത്. അം​ഗ​ബ​ല​ത്തി​ൽ ഇ​പ്പോ​ഴും വ​ലി​യ മാ​റ്റം ഇ​ല്ല. എ​സ്.​ഐ ത​സ്തി​ക​ക​ളി​ൽ സ്ഥി​ര​മാ​യി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ മാ​ത്ര​മാ​ണു​ള്ള​ത്. നേ​ര​ത്തേ 10 കി.​മീ​റ്റ​ർ മാ​റി അ​ന്ന​മ​ന​ട കേ​ന്ദ്ര​മാ​ക്കി പു​തി​യ സ്റ്റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ർ​ന്നി​രു​ന്നു. തി​രു​വി​താം​കൂ​ർ ഭ​ര​ണ​ത്തി​ൽ അ​ന്ന​മ​ന​ട​യി​ലും ക​രി​ങ്ങോ​ൾ​ചി​റ​യി​ലും സ്റ്റേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mala police station
News Summary - staff shortage in mala police station
Next Story