മദ്യലഹരിയിൽ കത്തിക്കുത്ത്; തമിഴ്നാട് സ്വദേശിക്ക് പരിക്ക്
text_fieldsരാജേന്ദ്രൻ
തൃശൂർ: നഗരത്തിൽ മദ്യപർ തമ്മിലുള്ള സംഘർഷത്തിനിടെ കത്തിക്കുത്തിൽ തമിഴ്നാട് സ്വദേശിക്ക് പരിക്ക്. തമിഴ്നാട് കടലൂർ സ്വദേശി ജ്ഞാനപ്രകാശനാണ് (55) കുത്തേറ്റത്. രാജേന്ദ്രനാണ് (56)കുത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് ദിവാൻജിമൂലയിലാണ് സംഭവം. മദ്യലഹരിയിൽ ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയാകുകയും കത്തിക്കുത്തിലെത്തുകയുമായിരുന്നു.
ജ്ഞാനപ്രകാശന്റെ കഴുത്തിലാണ് കുത്തേറ്റത്. മൂന്ന് സെന്റിമീറ്ററോളം ആഴമുള്ളതാണ് മുറിവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗൺ ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പ്രതി രാജേന്ദ്രനെ സ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ആഴ്ചകൾക്കു മുമ്പ് തൃശൂർ ശക്തൻ നഗർ ബസ് സ്റ്റാൻഡിലും കോർപറേഷന് മുന്നിലും സമാന സംഭവമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

