എസ്.എസ്.എല്‍.സി ഫലം; ജില്ലയില്‍ 99.48% വിജയം
text_fieldsനൂറ് ശതമാനം വിജയം നേടിയ തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെന്റ് ജി.എച്ച്.എസ്.എസിലെ വിദ്യാർഥിനികൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആഗ്നസിന് മധുരം നൽകുന്നു
തൃശൂർ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയില്‍ 99.48 ശതമാനം ജയം. 204 സ്കൂളുകള്‍ 100 ശതമാനം ജയം നേടി. ഉപരിപഠനത്തിന് 35,729 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ജില്ലയില്‍ പരീക്ഷയെഴുതിയത് 35,916 വിദ്യാര്‍ഥികളാണ്. അതില്‍ 18,213 ആണ്‍കുട്ടികളും 17,516 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹരായി. 1698 ആണ്‍കുട്ടികളും 3540 പെണ്‍കുട്ടികളും ഉള്‍പ്പെടെ 5238 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ 72 സ്കൂളും ചാവക്കാട്ട് 63 സ്കൂളും തൃശൂരില്‍ 69 സ്കൂളും നൂറ് ശതമാനം വിജയം നേടി.
വിദ്യാഭ്യാസ ജില്ലകളിലെ വിജയം:
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 10,842 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 10,830 പേരാണ്. 99.89 ശതമാനമാണ് വിജയശതമാനം. 669 ആണ്‍കുട്ടികള്‍ക്കും 1,373 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 2,042 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
ചാവക്കാട് ആകെ പരീക്ഷയെഴുതിയത് 15,242 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 15,102 പേര്. 99.08 വിജയശതമാനം. 463 ആണ്‍കുട്ടികള്‍ക്കും 1,050 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1,513 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 9832 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 9797 പേര്. വിജയശതമാനം 99.64. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 566 ആണ്‍കുട്ടികള്‍ക്കും 1117 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1683 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

